ഗ്രീൻലൻഡിൽ ഭീമൻ മഞ്ഞുപാളി ഒഴുകിപ്പോയതായി നാസ

വാഷിങ്​ടൺ: കാലാവസ്​ഥമാറ്റത്തി​​െൻറ ഫലമായി ഗ്രീൻലൻഡിൽ കൂടുതൽ ​മഞ്ഞ്​​ നഷ്​ടപ്പെടുന്നതായി നാസ. ഇത്​ സമുദ്രനിരപ്പ്​ ഉയരാനിടയാക്കുമെന്ന്​​ ഗവേഷകർ അഭിപ്രായപ്പെട്ടു. 2010, 2012 വർഷങ്ങളിൽ ​ഗ്രീൻലൻഡിൽ റെക്കോഡ്​ ചൂടാണ്​ അനുഭവപ്പെട്ടതെന്ന്​ നാസയുടെ ജെറ്റ്​ പൊപ്പൽഷൻ ലാബിലെ ശാസ്​ത്രജ്​ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

 ദ്വീപി​​െൻറ  പടിഞ്ഞാറേ തീരത്തുള്ള റിക്​ മഞ്ഞുപാളി ​പതിവിലും വേഗത്തിൽ ഉരുകുക മാത്രമല്ല, അടിത്തട്ടിലുള്ള വലിയ മഞ്ഞുപാളി വലിയ തിര പോലെ ഒഴുകിപ്പോവുകയും ചെയ്​തു. ഭീമാകാരമായ മഞ്ഞൊഴുക്ക്​ നാലു മാസമാണ്​ നീണ്ടത്​. ഇതിനിടെ 24 കി.മീ സഞ്ചരിച്ച്​ 668 ടൺ മഞ്ഞാണ്​ ഉരുകി കടലിൽ പതിച്ചത്​.

2012ൽ മാത്രം ഉപരിതലത്തിലെ 95 ശതമാനത്തിലധികം മഞ്ഞാണ്​ ഉരുകിപ്പോയത്​. ജി.പി.എസ്​ സെൻസറുകളുടെ സഹായത്തോടെ ശാസ്​ത്രജ്​ഞൻ സുരേന്ദ്ര അധികാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ പഠനം നടത്തിയത്​. ജിയോഫിസിക്കൽ റിസർച്​ ലെറ്റേഴ്​സ്​ എന്ന ജേണലിലാണ്​ പഠനം പ്രസിദ്ധീകരിച്ചത്​. 

Tags:    
News Summary - NASA study links Greenland ice loss to ‘gigantic invisible wave’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.