ചെന്നൈ: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്-01 ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി-സി50 റോക്കറ്റാണ് ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചത്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉപഗ്രഹത്തെ നാലു ദിവസത്തിനുള്ളിൽ കൃത്യമായ ഭ്രമണപഥത്തിലേക്ക് മാറ്റുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു.
ഇന്ത്യയുടെ 42-മത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്-01. 2011ൽ വിക്ഷേപിച്ച ജിസാറ്റ്-12ആർ ഉപഗ്രഹത്തിന് പകരമായാണ് സി.എം.എസ്-01ന്‍റെ വിക്ഷേപണം. സി ബാന്‍റ് ദൂരപരിധി ഇന്ത്യൻ ഭൂപ്രദേശത്തും ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹം, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് പുതിയ ഉപഗ്രഹം കൊണ്ട് ലക്ഷ്യമിടുന്നത്. ഏഴു വർഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.