ജിസാറ്റ്​ 6എയുമായുള്ള ബന്ധം നഷ്​ടമായെന്ന്​ ​െഎ.എസ്​.ആർ.ഒ

ന്യൂഡൽഹി: വ്യാഴാഴ്​ച  വിക്ഷേപിച്ച വാർത്ത വിനിമയ ഉപഗ്രഹം ജിസാറ്റ്​ 6എയുമായുള്ള ബന്ധം നഷ്ടമായെന്ന്​ ​െഎ.എസ്​.ആർ.ഒ​. നേരത്തെ ഉപഗ്രഹത്തി​​​​​​​െൻറ നിലവിലെ സ്ഥിതി സംബന്ധിച്ച്​ ​െഎ.എസ്​.ആർ.ഒ വിവരങ്ങളൊന്നും പുറത്ത്​ വിടാത്തത്​ അഭ്യൂഹങ്ങൾക്ക്​ കാരണമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉപഗ്രഹവുമായുള്ള ബന്ധം നഷ്​ടമായ വിവരം ​െഎ.എസ്​.ആർ.ഒ വാർത്താ കുറിപ്പിലുടെ അറിയിച്ചത്​.​ ​നേരത്തെ 48 മണിക്കുറിന്​ മുമ്പാണ്​ അവസാനമായി ​െഎ.എസ്​.ആർ.ഒ ഉപഗ്രഹത്തെ സംബന്ധിച്ചുള്ള വാർത്താ കുറിപ്പ്​ പുറത്തിറക്കിയത്​​. ഉ​പ​ഗ്ര​ഹ​വു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

വിക്ഷേപിച്ച് 17 മിനിട്ടിനുള്ളിൽ 35,975 കിലോമീറ്റർ അകലെയുള്ള താൽകാലിക ഭ്രമണപഥത്തിലാണ്​ ജി.എസ്‍.എല്‍.വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിച്ചത്​. തുടർന്ന് ഉപഗ്രഹത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കൺട്രോൾ റൂം ദിശ മാറ്റാൻ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകൾ ജ്വലിപ്പിച്ച് ഉപഗ്രഹത്തെ 36,000 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിൽ എത്തിക്കാനാണ്​ ശ്രമിച്ചത്​. 

ആദ്യത്തെ ഭ്രമണപഥം ഉയർത്തിൽ വിജയകരമായിരുന്നു. ​എന്നാൽ രണ്ടാമത്തെ ശ്രമത്തിന്​ ​ശേഷമാണ്​ ഉപഗ്രഹവും കംട്രോൾ റൂമും തമ്മിലുള്ള ബന്ധം നഷ്​ടമായത്​​. ഉപഗ്രഹത്തിന്​ ചില അപ്രതീക്ഷിത പ്രശ്​നങ്ങളുണ്ടായതായും ഇത്​ പരിഹരിക്കാനുള്ള ശ്രമങ്ങൾ ​െഎ.എസ്​.ആർ.ഒ നടത്തുന്നതായുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമാണ്​ ജിസാറ്റ്​ 6 എ. വാർത്താവിനിമയ രംഗത്ത്​ വലിയ മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിട്ട്​ ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ എസ്​ ബാൻഡ്​ ഉപഗ്രഹമാണ്​ ജിസാറ്റ്​ 6എ. 270 കോടി നിർമാണ ചെലവുള്ള ജിസാറ്റ്​ 6 എ സൈനിക ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ്​ നിർമിച്ചത്​​.
 

Tags:    
News Summary - ISRO's Communications Satellite GSAT-6A Suffers Setback In Space: Sources-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.