റഷ്യൻ റോക്കറ്റ്​ പണിപറ്റിച്ചു; ചെറുതായി 'സമനില' തെറ്റി അന്താരാഷ്​ട്ര ബഹിരാകാശ നിലയം, ബഹിരാകാശ യാത്രികർ സുരക്ഷിതർ

വാഷിങ്​ടൺ: ഏറെയായി ബഹിരാകാശത്ത്​ നിലയുറപ്പിച്ച്​ നിരീക്ഷണ, ഗവേഷണങ്ങൾക്ക്​ നേതൃത്വം നൽകുന്ന അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിന്​ അൽപനേരത്തേക്ക്​ നിയന്ത്രണം നഷ്​ടമായത്​ ഞെട്ടലായി. പുതുതായി നിലയത്തിലെത്തിയ റഷ്യയുടെ നൗക ലബോറട്ടറി മൊഡ്യൂൾ​ അപ്രതീക്ഷിതമായി പ്രവർത്തിപ്പിച്ചതാണ്​ പ്രശ്​്​നം സൃഷ്​ടിച്ചത്​. അബദ്ധം മനസ്സിലാക്കി അതിവേഗം പ്രശ്​നം പരിഹരിച്ചതായി നാസ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ്​ റഷ്യൻ ബഹിരാകാശ ഏജൻസി റോസ്​കോസ്​മോസ്​ ബഹിരാകാശ നിലയത്തിലേക്ക്​ നൗക മൊഡ്യൂൾ വിക്ഷേപിച്ചത്​. വ്യാഴാഴ്ച രാവിലെ അശ്രദ്ധമായി ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചതാണ്​ പ്രശ്​നമുണ്ടാക്കിയത്​. ഒരു മണിക്കൂർ നേരം പ്രവർത്തനം താളം തെറ്റിയ നിലയത്തിലുള്ള ഏഴ്​ ബഹിരാകാശ യാത്രികരുമായി 11 മിനിറ്റ്​ നേരം ആശയ വിനിമയവും നഷ്​ടമായി. നില 45 ഡിഗ്രി തെറ്റിയത്​ അതിവേഗം പരിഹരിച്ചു. ബഹിരാകാശ യാത്രികർ സുരക്ഷിതരാണെന്നും നിലയത്തിന്​ കേടുപാടുകൾ പറ്റിയിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ നാസയും റഷ്യൻ ബഹിരാകാശ നിലയവും സംയുക്​ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

സംഭവത്തെ തുടർന്ന്​ അമേരിക്ക നിശ്​ചയിച്ച ബോയിങ്​ സ്റ്റാർലൈനർ റോക്കറ്റ്​ വിക്ഷേപണം നീട്ടി. വെള്ളിയാഴ്ച വിക്ഷേപിക്കാനായിരുന്നു നാസ നേരത്തെ പദ്ധതിയിട്ടത്​.

11 വർഷത്തിനിടെ ആദ്യമായാണ്​ ഒരു റഷ്യൻ ലാബ്​ മൊഡ്യൂൾ ബഹിരാകാശ നിലയത്തിലെത്തുന്നത്​. ബഹിരാകാശത്ത്​ അടുത്തിടെയായി മേൽ​െക്കെ നഷ്​ടപ്പെടുന്ന റഷ്യയുടെ പുതിയ ശ്രമങ്ങൾക്ക്​ സംഭവം തിരിച്ചടിയാകുമോ എന്നാണ്​ കാത്തിരുന്നു കാണേണ്ടത്​. അപകടം സംഭവിച്ചതോടെ മൊഡ്യൂളിനെ പൂർണമായി ഐ.എസ്​.എസിന്‍റെ ഭാഗമാക്കാൻ ഏറെ സമയം നീണ്ട ശ്രമം വേണ്ടിവരുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - International Space Station Thrown Out Of Control By Misfire Of Russian Module: NASA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.