Posted On
date_range Updated On
date_range ഐ.എസ്.ആർ.ഒ സ്വന്തം ബഹിരാകാശനിലയം നിർമിക്കുന്നു
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ സ്വന്തം നിലയം നിർമിക്കുന്നു. ഐ.എസ്.ആർ.ഒ മേധാവി കെ. ശിവനാണ് ഇക്ക ാര്യം അറിയിച്ചത്. 2030ഓടെയാണ് 20 ടൺ ഭാരമുള്ള സ്പേസ് സ്റ്റേഷൻ ഇന്ത്യ സ്ഥാപിക്കുക.
2022ൽ സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനും ഐ.എസ്.ആർ.ഒക്ക് പദ്ധതിയുണ്ട്. ഇതിനായി ഗഗൻയാൻ എന്ന പരിപാടിക്ക് ഐ.എസ്.ആർ.ഒ തുടക്കം കുറിച്ചു. 10,000 കോടി രൂപയാണ് ഗഗൻയാൻ പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്.
നിലവിൽ രാജ്യത്തിൻെറ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2ൻെറ തിരക്കുകളിലാണ് ഐ.എസ്.ആർ.ഒ. ജൂലൈ 15നാണ് ചന്ദ്രയാൻ രണ്ടിൻെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റാണ് 3,290 കിലോഗ്രാം ഭാരമുള്ള പേടകത്തെ വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.