ബംഗളൂരു: െഎ.എസ്.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 29 വിജയകരമായി ഭ്രമണപഥത്തിലെത്തി. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജി.എസ്.എൽ.വിമാർക്ക് മൂന്നാണ് ബുധനാഴ്ച വൈകീട്ട് 5.08ന് ജി-സാറ്റ് 29മായി കുതിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.50നായിരുന്നു കൗണ്ട്ഡൗൺ ആരംഭിച്ചത്. വിക്ഷേപിച്ച് 18 മിനിറ്റ് കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചേക്കുമെന്ന ശങ്കയുണ്ടായിരുന്നെങ്കിലും വിക്ഷേപണം വിജയകരമായി. വിക്ഷേപണ വിജയത്തിൽ െഎ.എസ്.ആർ.ഒയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇരട്ടനേട്ടമാണ് െഎ.എസ്.ആർ.ഒ കൊയ്തതെന്ന് പ്രതികരിച്ചു. വിക്ഷേപണം വിജയകരമായതിനുപുറമെ ഇന്ത്യൻ റോക്കറ്റ് വഴി ഭാരമേറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
#WATCH: Indian Space Research Organisation (ISRO) launches GSLV-MK-III D2 carrying GSAT-29 satellite from Satish Dhawan Space Centre in Sriharikota. #AndhraPradesh pic.twitter.com/7572xEzTq2
— ANI (@ANI) November 14, 2018
െഎ.എസ്.ആർ.ഒയുടെ ശ്രീഹരിക്കോട്ടയിൽനിന്നുള്ള 67ാമത്തെയും വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ 33ാമത്തെയും വിക്ഷേപണമായിരുന്നു ജി-സാറ്റ് 29േൻറത്. ജമ്മു-കശ്മീരിലെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഉൾപ്രദേശങ്ങളിൽപോലും വാർത്താവിനിമയവും ഇൻറർനെറ്റ് ലഭ്യതയും ഉറപ്പുവരുത്തുന്നതാണ് 3423 കിലോ ഭാരമുള്ള ഇൗ ഉപഗ്രഹം. മികച്ച സേവനം ലഭ്യമാക്കാൻ ലേസർ രശ്മികളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽ വാർത്താവിനിമയ സാേങ്കതികവിദ്യ ആദ്യമായി െഎ.എസ്.ആർ.ഒ ഇൗ ഉപഗ്രഹത്തിലാണ് പരീക്ഷിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ജിയോ െഎ കാമറയാണ് ജി-സാറ്റ് 29െൻറ മെറ്റാരു സവിശേഷത.
വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിനാണ് ഇൗ വിജയത്തിെൻറ മുഴുവൻ ക്രെഡിറ്റുമെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ഇതോടെ ജി.എസ്.എൽ.വി മാർക്ക് മൂന്ന് സുസജ്ജമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. 641 ടൺ വരുന്ന ജി.എസ്.എൽ.വി മാർക്ക് മൂന്നിെൻറ നിർമാണം 15 വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. ഇതിലെ ഒാരോ വിക്ഷേപണത്തിനും ഏകദേശം 300 കോടിയാണ് ചെലവ്. യാത്രക്കാർ നിറഞ്ഞ അഞ്ചു വിമാനങ്ങളുടെ അത്രയുമാണ് ഇൗ റോക്കറ്റിെൻറ ഭാരം. 43 മീറ്ററാണ് ഉയരം. നാലു ടൺ വരെ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങളെ വഹിക്കാൻ ശേഷിയുള്ള ഇൗ റോക്കറ്റ് ഇന്ത്യയെ ലോകത്തെ ബഹിരാകാശ ശക്തികളിൽ മുൻനിരയിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.