ആഹാരം വറുത്തുകഴിക്കൂ; അന്തരീക്ഷം തണുക്കും

ലണ്ടൻ: എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണം അമിതവണ്ണത്തിന്​ ഹേതുവാകുമെന്നതിനാൽ ശരീരത്തിന്​ ദോഷകരമെന്ന വാദം ശക്​തമാണെങ്കിലും ഇത്തരം പാചകങ്ങൾ പരിസ്​ഥിതിക്ക്​ ഗുണകരമെന്ന്​ ശാസ്​ത്രജ്​ഞർ. എണ്ണയിൽ വറുക്കു​േമ്പാൾ ആവിയായി ഉയരുന്ന കൊഴുപ്പ്​ അമ്ലങ്ങൾ അന്തരീക്ഷത്തിൽ മേഘങ്ങളുടെ രൂപവത്​കരണം ത്വരിതപ്പെടുത്തുമത്രെ. മേഘങ്ങളുടെ വൻതോതിലുള്ള സാന്നിധ്യം സൂര്യതാപത്തെ ബഹിരാകാശത്തേക്ക്​ തിരിച്ചുവിടുമെന്നതിനാൽ ​കാലാവസ്​ഥവ്യതിയാനത്തിന്​ തടയിടാൻ ഇത്​ സഹായകമായിത്തീരും. ​ബ്രിട്ടനിലെ റീഡിങ്​ യൂനിവേഴ്​സിറ്റിയിലെ ശാസ്​ത്രഗവേഷകരാണ്​ പുതിയ നിഗമനം പുറത്തുവിട്ടത്​. 

അന്തരീക്ഷത്തിൽ പടരുന്ന കൊഴുപ്പിലെ തന്മാത്രകൾ മേഘരൂപവത്​കരണത്തിന്​ സഹായിക്കുന്ന എയറോസോളുകളുടെ ആയുസ്സ്​ വർധിപ്പിക്കുന്നതായി ഗവേഷണത്തിന്​ നേതൃത്വം നൽകിയ ഡോ. ക്രിസ്​റ്റഫർ ഫ്രാങ്​ വ്യക്​തമാക്കി. കാലാവസ്​ഥവ്യതിയാനവുമായി ബന്ധപ്പെട്ട്​ എയറോസോളുകളുടെ ആയുസ്സ്​ വർധിപ്പിക്കുന്നതുസംബന്ധിച്ച പഠനങ്ങൾ ലോകവ്യാപകമായി നടന്നുവരുകയാണ്​. ഒാസോൺ ബഹിർഗമനത്തെ പ്രതിരോധിക്കാൻ കൊഴുപ്പിലെ തന്മാത്രകൾക്ക്​ അസാധാരണ ശേഷിയുണ്ടെന്നും ശാസ്​ത്രജ്​ഞർ വ്യക്​തമാക്കുന്നു. 

Tags:    
News Summary - Fry food, Environment become Cold - Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.