2019ൽ അഞ്ചു ഗ്രഹണങ്ങൾ

ഇ​ന്ദോ​ർ: 2019ൽ ​​അ​ഞ്ച്​ ഗ്ര​ഹ​ണ​ങ്ങ​ൾ ഭൂ​മി​യി​ൽ​നി​ന്ന്​ കാ​ണാ​നാ​കു​മെ​ന്ന്​ ജ്യോ​തി​ശാ​സ്​​ത്ര ലോ​ക ം. ഇ​തി​ൽ ര​ണ്ടെ​ണ്ണം ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കാ​ണാ​നാ​കു​മെ​ന്നും ഉ​െ​ജ്ജ​യി​ൻ ആ​സ്​​ഥാ​ന​മാ​യ ജി​വാ​ജി ഒ​ബ ്​​സ​ർ​വേ​റ്റ​റി സു​പ്ര​ണ്ട്​ ഡോ. ​രാ​ജേ​ന്ദ്ര​പ്ര​കാ​ശ്​ ഗു​പ്​​ത്​​ അ​റി​യി​ച്ചു.

ജ​നു​വ​രി ആ​റി​ന്​ ദൃ​ശ്യ​മാ​കു​ന്ന ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​ത്തോ​ടെ​യാ​ണ്​ പു​തു​വ​ർ​ഷ​ത്തെ ഗ്ര​ഹ​ണ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​ത്​ ഇ​ന്ത്യ​യി​ൽ ദൃ​ശ്യ​മാ​കി​ല്ല. ജ​നു​വ​രി 21ലെ ​പൂ​ർ​ണ ച​ന്ദ്ര​​ഗ്ര​ഹ​ണ​വും ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കാ​ണാ​നാ​കി​ല്ല. പ​ക​ൽ​സ​മ​യ​മാ​യ​തി​നാ​ലാ​ണി​ത്.

ജൂ​ലൈ ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ലാ​യി ദൃ​ശ്യ​മാ​കു​ന്ന പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം രാ​ത്രി ആ​യ​തി​നാ​ൽ ഇ​ന്ത്യ​യി​ൽ കാ​ണാ​നാ​കി​ല്ല. ജൂ​ലൈ 16-17നു​ള്ള ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​ണ്​ രാ​ജ്യ​ത്തു​നി​ന്ന്​ കാ​ണാ​ൻ​ക​ഴി​യു​ന്ന ആ​ദ്യ​ത്തേ​ത്. ഡി​സം​ബ​ർ 26ന്​ ​മോ​തി​ര രൂ​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​വും ഇ​ന്ത്യ​യി​ൽ​ കാ​ണാ​മെ​ന്നും ഡോ.​ഗു​പ്​​ത്​ അ​റി​യി​ച്ചു. 2018ലും ​അ​ഞ്ചു ഗ്ര​ഹ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Five Planets -technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.