'മനുഷ്യരുമായി ചൊവ്വയിലേക്ക്​ കുതിക്കും'; സ്റ്റാർഷിപ്പുകളുടെ ചിത്രങ്ങൾ പങ്കുവെച്ച്​ ഇലോൺ മസ്​ക്​

നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഭീമാകാരമായ​ സ്റ്റാർഷിപ്പുകളുടെ ചിത്രം പങ്കുവെച്ച്​ ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോൺ മസ്​ക്​. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ചരക്കുകളും ആളുകളെയും എത്തിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ബഹിരാകാശ കമ്പനിയായ സ്​പേസ്​ എക്​സ്​ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ റോക്കറ്റാണ്​ സ്റ്റാർഷിപ്പുകൾ.


"ഞങ്ങൾ ഉടൻ തന്നെ ഇവ യാഥാർത്ഥ്യമാക്കും," അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി. 'ചൊവ്വയിലേക്ക്​ സ്റ്റാർഷിപ്പുകൾ' എന്ന്​ ട്വീറ്റിൽ കമന്‍റായി ചേർത്തിട്ടുമുണ്ട്​​. 3.60 ലക്ഷത്തോളം ലൈക്കുകൾ ലഭിച്ച ട്വീറ്റിന്​ താഴെ ആയിരക്കണക്കിന്​ ആളുകളാണ്​ കമന്‍റുകളുമായി എത്തിയിരിക്കുന്നത്​. ചിലർ ചൊവ്വയിലേക്കുള്ള ടിക്കറ്റിനും ആവശ്യപ്പെടുന്നുണ്ട്​.

സ്പേസ്എക്സിന്‍റെ സ്റ്റാർഷിപ്പ് പേടകം 2030 ന് മുൻപ് ചൊവ്വയിൽ ഇറങ്ങുമെന്ന് ഇലോൺ മസ്ക്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോക്കറ്റുകൾക്കായി ഫ്ലോറിഡയിൽ ഒരു ലോഞ്ച്പാഡ് നിർമ്മിക്കാനും സ്​പേസ്​ എക്​സ്​ ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Elon Musk shares photo of Starship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.