ചിത്രങ്ങൾ: Egypt Ministry of Tourism and Antiquities

ഈജിപ്തിൽ കണ്ടെടുത്തത് 2500ലേറെ വർഷം പഴക്കമുള്ള മമ്മികൾ VIDEO

കൈറോ: 2500 ലേറെ വർഷം പഴക്കമുണ്ടെന്ന് കരുതുന്ന മമ്മികൾ ഈജിപ്തിൽ ഗവേഷകർ കണ്ടെടുത്തു. 40 അടി താഴ്ചയിൽ നിന്ന് 13 മമ്മികളാണ് കണ്ടെടുത്തത്. ഈജിപ്ത് ടൂറിസം - പുരാവസ്തു വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇനിയും കൂടുതൽ മമ്മികൾ കണ്ടെത്തിയേക്കുമെന്ന് ടൂറിസം - പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അൽ ഇനാനി പറഞ്ഞു. മമ്മികൾ കണ്ടെടുക്കുന്നതിെൻറ ചെറു വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.


പൗരാണിക ഈജിപ്തിലെ പ്രധാന നഗരമായിരുന്ന മെംഫിസിലെ സംസ്കാര സ്ഥലം എന്ന് കരുതപ്പെടുന്ന സഖാറയിൽനിന്നാണ് മമ്മികൾ കണ്ടെത്തിയത്.


മരത്തിൽ തീർത്ത പെട്ടികൾ അടക്കം ചെയ്ത ശേഷം ഇതുവരെ തുറക്കാത്ത നിലയിലാണ്. ഇവ ആദ്യമായാണ് പുറത്തെടുക്കുന്നത് എന്നാണ് കരുതുന്നത്. ഓരോന്നിനും മുകളിലായി അടുക്കി വെച്ചിരിക്കുന്ന പെട്ടികളുടെ പുറത്തുള്ള നിറങ്ങളോ ചിത്രപ്പണികളോ മാഞ്ഞിട്ടില്ല. ഓരോ മരപ്പെട്ടികൾക്കും അകത്ത് മൂന്ന് അറകളിലായാണ് മമ്മി സൂക്ഷിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ആർക്കിയോളജിക്കൽ സൈറ്റുകൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്. ഇതിനുപിന്നാലെയാണ് മമ്മികൾ കണ്ടെത്തിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.