ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ അ​ല​ൻ ഷെ​പ്പേ​ർ​ഡിന്‍റെ മ​ക​ളും ബ​ഹി​രാ​കാ​ശ​ത്ത്​ പ​റ​ന്നു

ന്യൂ​യോ​ർ​ക്​: ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ അ​ല​ൻ ഷെ​പ്പേ​ർ​ഡി​െൻറ മ​ക​ൾ ലോ​റ ഷെ​പ്പേ​ർ​ഡ്​ ചാ​ർ​ച്ച്​​ലി ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി. പി​താ​വി​െൻറ പേ​രി​ലു​ള്ള ബ്ലൂ ​ഒ​റി​ജി​െൻറ ന്യൂ​ഷെ​പ്പേ​ർ​ഡ്​ റോ​ക്ക​റ്റി​ലേ​റി​യാ​ണ്​ ലോ​റ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ പ​റ​ന്ന​ത്.

ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ ആ​ദ്യ അ​മേ​രി​ക്ക​ക്കാ​ര​നാ​ണ്​ അ​ല​ൻ ഷെ​പ്പേ​ർ​ഡ്. 1961ലാ​ണ്​ ഷെ​പ്പേ​ർ​ഡ്​ ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യ​ത്. ഷെ​പ്പേ​ർ​ഡി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ്​ ജെ​ഫ്​ ബെ​സോ​സി​െൻറ ബ്ലൂ ​ഒ​റി​ജി​ൻ ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ൾ​ക്കാ​യി വി​ക​സി​പ്പി​ച്ച റോ​ക്ക​റ്റി​ന്​ ന്യൂ ​ഷെ​പ്പേ​ർ​ഡ്​ എ​ന്നു ​പേ​രി​ട്ട​ത്.

ശ​നി​യാ​ഴ്​​ച രാ​വി​ലെ ടെ​ക്​​സാ​സി​ൽ​നി​ന്ന്​ ലോ​റ​യ​ട​ക്കം ആ​റു​പേ​രു​മാ​യി റോ​ക്ക​റ്റ്​ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ കു​തി​ച്ചു. 11 മി​നി​റ്റു​കൊ​ണ്ട്​ യാ​​ത്ര പൂ​ർ​ത്തി​യാ​ക്കി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്​​തു.

Tags:    
News Summary - daughters of astronaut Alan Shepherd also flew in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.