മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ചൈനയുടെ ബഹിരാകാശ ദൗത്യത്തിന്​ തുടക്കം

ബെയ്ജിങ്: ചൈനയുടെ തിയാങോങ്–2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം വിക്ഷേപിച്ചു. ഭൂമിയെ ഒരു മാസക്കാലത്തേക്ക് ഭ്രമണം ചെയ്യാനൊരുങ്ങുന്ന പരീക്ഷണനിലയത്തിലേക്കാണ് ഈ യാത്രിക​െരത്തുന്നത്​. 2022 ആകുമ്പോഴേക്കും ബഹിരാകാശത്തു സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണു പുതിയ ദൗത്യം.

50 കാരനായ ജിങ് ഹെയ്പെങ്, 37കാരനായ ചെന്‍ ഡോങ് എന്നിവരാണ് ഷെന്‍സൂ -11 ബഹിരാകാശവാഹനത്തില്‍ യാത്ര പുറപ്പെട്ടത്. വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിക്കടുത്ത ജിയുക്വാന്‍ വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 7.30നാണ് ബഹിരാകാശ വാഹനം പുറപ്പെട്ടത്. തിയാന്‍ഗോങ്-2 എന്ന പരീക്ഷണ നിലയത്തിലാണ് ഇവര്‍ 30 ദിവസം ചെലവഴിക്കുക. ഷെന്‍സൂ -11 ബഹിരാകാശ വാഹനം അടുത്ത ദിവസം തിരിച്ചത്തെും. 

ഒരുമാസം മുൻപു ചൈന ബഹിരാകാശത്തു സ്ഥാപിച്ച തിയാന്‍ഗോങ് രണ്ട് സ്പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക. നിലവില്‍ ഭൂമിയോട് അടുത്തുനില്‍ക്കുന്ന ഭ്രമണപഥത്തിലാണു ചൈന മനുഷ്യരെ എത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്. അധികം വൈകാതെ ഇതു വിദൂരമേഖലകളിലേക്കു വ്യാപിപ്പിക്കും. ഇതിന്​ പുറമേ ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തും.

പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ശാസ്​ത്രജ്ഞർ നടത്താൻ സാധ്യതയുണ്ട്​. 2003 ലാണ് ആദ്യമായി ചൈന ബഹിരാകാശത്തേക്ക് ആളെ അയക്കുന്നത്​. 2013 ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ് 1 സ്‌പേസ് ലബോറട്ടറിയില്‍ ചെലവഴിച്ചിരുന്നു.

Tags:    
News Summary - China Sends Astronauts Into Space For Longest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.