425 മില്യൺ ചിത്രങ്ങളിൽ സൂര്യ​െൻറ ഒരു പതിറ്റാണ്ട്​; കണ്ണഞ്ചിപ്പിക്കുന്ന വിഡിയോയുമായി നാസ

വാഷിങ്​ടൺ: വിവിധ ഉപഗ്രഹങ്ങളും ദൂരദർശിനികളും ഉപയോഗിച്ച്​ ബഹിരാകാശത്തെ അദ്​ഭുതങ്ങൾ നാസ പലപ്പോഴായി മനുഷ്യർക്ക്​ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​. മാസങ്ങൾക്ക്​ മുമ്പ് മോഡേൺ ആർട്ട്​ എന്ന്​ തോന്നിപ്പിക്കുന്ന മനോഹരമായ ഒരു ചിത്രം​ നാസ പുറത്തുവിട്ടു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴമാണതെന്ന്​​ മനസിലാക്കിയവർ അന്തം വിട്ട്​ നിൽക്കുകയും ചെയ്​തിരുന്നു. ഇപ്പോഴിതാ സൂര്യ​​െൻറ കണ്ണഞ്ചിപ്പിക്കുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ്​ നാസ. 

‘സൂര്യ​​െൻറ ഒരു പതിറ്റാണ്ട്​’ എന്ന്​ പേരിട്ടിരിക്കുന്ന വിഡിയോക്ക്​ 61 മിനിറ്റ്​ ദൈർഘ്യമുണ്ട്​. കഴിഞ്ഞ ഒരു പതിറ്റാണ്ട്​ കൊണ്ട്​ സോളാർ ഡൈനാമിക്​ ഒബ്​സർവേറ്ററി (എസ്​.ഡി.ഒ) എന്ന ബഹിരാകാശ പേടകം പകർത്തിയ വളരെ ഹൈ റെസൊല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ച്​ ഒരുക്കിയതാണ്​ മനോഹരമായ ആ വിഡിയോ. കോടിക്കണക്കിന്​ ചിത്രങ്ങൾ ചേർത്തുവെച്ച്​ ഒരു ടൈംലാപ്​സ്​ വിഡിയോ ആക്കിയാണ്​ നാസ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്​. ആകാശത്തെ അദ്​ഭുതം മനോഹരമാണെന്നാണ്​ വിഡിയോക്ക്​ താഴെ വരുന്ന കമൻറുകളിലേറെയും.

സദാസമയം ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യ​​െൻറ അന്തരീക്ഷത്തിലെ ഏറ്റവും പുറംപാളിയായ ‘കൊറോണ’ വിഡിയോയിലൂടെ വ്യക്​തമായി കാണാൻ സാധിക്കും. 2010 ജൂൺ രണ്ട്​ മുതൽ 2020 ജൂൺ ഒന്ന്​വരെയുള്ള സൂര്യ​​െൻറ ചിത്രങ്ങളാണ്​ എസ്​.ഡി.ഒ പകർത്തിയിരിക്കുന്നത്​. എല്ലാ 0.75 സെക്കൻറിലും ചിത്രങ്ങൾ പകർത്തി, ഒടുവിൽ അത്​ 425 മില്യൺ ചിത്രങ്ങളായി. ഏകദേശം 20 മില്യൺ ജിബി മെമ്മറിയാണ്​​ ഇത്രയും ചിത്രങ്ങൾ സ്​റ്റോർ ചെയ്യാൻ എടുത്തത്​. 

സൂര്യൻ സ്വർണ്ണ നിറത്തിൽ വെട്ടിത്തിളങ്ങി ഭ്രമണം ചെയ്യുന്ന ദൃശ്യങ്ങൾക്ക്​ അകമ്പടിയായി ഗംഭീരമായ പശ്ചാത്തല സംഗീതവും നൽകിയിട്ടുണ്ട്​. ജെർമനിക്കാരനായ ലാർസ്​ ലിയോൺഹാർഡ്​ ഒരുക്കിയ സംഗീതം വ്യത്യസ്​തമായ മൂഡ്​ വിഡിയോ കാണുന്നവർക്ക്​ സമ്മാനിക്കും.


Full View

Tags:    
News Summary - Check Out NASAs Time-Lapse of the Sun Featuring 425 Million Images

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.