ചന്ദ്രയാൻ 2: വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ.എസ്.ആർ.ഒ VIDEO

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐ.എസ്.ആർ.ഒ. ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമായതായും വിവരങ്ങൾ പരിശോധിക്കുന്നതായും ഐ.എസ്.ആർ.ഒ അറിയിച്ചു. 37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് (മൃ​ദു​വി​റ​ക്കം) ഏറെ ശ്രമകരമായ ഘട്ടമാ‍യിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു.

ഇ​തു​വ​രെ ആ​രും ക​ട​ന്നു​ചെ​ല്ലാ​ത്ത ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ തേ​ടി​യു​ള്ള ച​ന്ദ്ര​യാ​ൻ-​ര​ണ്ടി​​​​​​​​​​​​​​​​​​​​െൻറ വി​ക്ഷേ​പ​ണ​ത്തി​നു​ ശേ​ഷം 47 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാണ് ചന്ദ്രയാൻ 2 ലാൻഡിങ്ങിന് തയാറെടുത്തത്. അ​തി​സ​ങ്കീ​ർ​ണ​മാ​യ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ്ങി​നാ​യി ച​ന്ദ്ര​നി​ൽ​നി​ന്ന്​ 35 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ് ലാ​ൻ​ഡ​റി​നെ എ​ത്തി​ച്ചി​രു​ന്ന​ത്. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മൻസിനസ് സി, സിംപിലിയൻ എൻ ഗർത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാൻഡിങ് തീരുമാനിച്ചിരുന്നത്.

Full View

48 ദിവസം നീണ്ട ചന്ദ്രയാൻ 2 ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് പേടകവുമായി ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. മുൻകൂട്ടി നിശ്ചയിച്ചതിനെക്കാൾ 45,475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയതിനാൽ പേടകത്തിന്‍റെ ആദ്യ ഭ്രമണപഥമാറ്റം വേണ്ടെന്ന് വെച്ചിരുന്നു.

ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസം വലംവെച്ച ചന്ദ്രയാൻ 2 അഞ്ച് തവണ ഭ്രമണപഥം വികസിപ്പിച്ചിരുന്നു. ലിക്വിഡ് പ്രൊപൽഷൻ എൻജിൻ ജ്വലിപ്പിച്ചാണ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പേടകം പുറത്തു കടന്നത്. ഇതിനിടെ ഭൂമിയെ വലംവെക്കുമ്പോൾ പേടകം പകർത്തിയ ഭൂമിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. തുടർന്ന് ട്രാൻസ് ലൂനാർ ഇൻസെർഷൻ വഴിയാണ് പേടകത്തിന്‍റെ സഞ്ചാരപഥം ചന്ദ്രനിലേക്ക് ഗതിമാറ്റിയത്.

13 ദിവസം ചന്ദ്രനെ വലംവെച്ച ശേഷമാണ് ചന്ദ്രയാൻ 2 പേടകം ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഇതിന് മുന്നോടിയായി അഞ്ചു തവണ ഭ്രമണപഥം ചെറുതാക്കി 100 കിലോമീറ്റർ വൃ​ത്താ​കൃ​തി​യി​ലെത്തി. ദൗത്യത്തിന്‍റെ 43ാം ദിവസമായ സെപ്റ്റംബർ രണ്ടിന് ഓർബിറ്ററും വിക്രം ലാൻഡറും വേർപ്പെട്ടു. സെ​പ്റ്റം​ബ​ർ മൂ​ന്ന്, നാല് തീയതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ലാ​ൻ​ഡ​റി​​​​​​​​​​​​​െൻറ ഭ്രമണപഥം വീണ്ടും താഴ്ത്തി. ഇതോടെ ചന്ദ്രനുമായുള്ള ദൂരപരിധി 36 കിലോമീറ്ററിൽ എത്തുകയും ചെയ്തു.

48ാം ദിവസമായ സെപ്റ്റംബർ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്രം ലാൻഡർ കുതിപ്പ് തുടങ്ങി. പുലർച്ചെ ഒരു മണിയോടെ ലാൻഡറിലെ ത്രോട്ടബിൾ ലിക്വിഡ് എൻജിനുകൾ പ്രവർത്തിച്ച് വേഗത കുറച്ച് സോഫ്റ്റ് ലാൻഡിങ് ആരംഭിച്ചു. 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ ലഭിക്കാതാവുകയായിരുന്നു.

Full View
Tags:    
News Summary - chandrayan 2: Vikram Lander Communication Lost in Soft Landing -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT