ബംഗളൂരു: വിക്രം ലാൻഡറിെൻറ പതനവുമായി ബന്ധപ്പെട്ട് െഎ.എസ്.ആർ.ഒ നടത്തുന്ന വിശ കലന വിവരങ്ങൾ ഇസ്രായേലിെൻറ ബഹിരാകാശ ഏജൻസിയായ സ്പേസ് െഎ.എല്ലിന് കൈമാറിയേ ക്കും. ഇൗ വർഷം ഏപ്രിൽ 11ന് ഇസ്രായേലിെൻറ റോേബാട്ടിക് ലാൻഡർ സമാനരീതിയിൽ പരാജയ പ്പെട്ടിരുന്നു. രണ്ടു ദൗത്യങ്ങളുടെയും പരാജയങ്ങളുമായി ബന്ധപ്പെട്ട് ഇരു ഏജൻസികളും കണ്ടെത്തുന്ന പൊതുവായ വിവരങ്ങൾ പങ്കുവെക്കുമെന്നാണ് വിവരം. വിക്രം ലാൻഡറിെൻറ മൃദുവിറക്കം എങ്ങനെ പരാജയപ്പെട്ടു എന്നത് വിശകലനം ചെയ്യാൻ മുതിർന്ന ശാസ്ത്രജ്ഞരടങ്ങുന്ന സമിതിയെ െഎ.എസ്.ആർ.ഒ നിയോഗിച്ചിരുന്നു.
ഫാൽക്കൺ-9 റോക്കറ്റിലേറിയുള്ള ഇസ്രായേലിെൻറ ബെരെഷീറ്റ് ചാന്ദ്രദൗത്യം ഫെബ്രുവരി 22നാണ് കുതിച്ചുയർന്നത്. മൃദുവിറക്കം ലക്ഷ്യമിട്ടുള്ള ദൗത്യമായിരുെന്നങ്കിലും ബന്ധം നഷ്ടമായി ബെരെഷീറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങി. ആ ദൗത്യം വിജയിച്ചിരുന്നെങ്കിൽ യു.എസ്, റഷ്യ, ചൈന എന്നിവക്ക് പിന്നാലെ ഇസ്രായേൽ ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്ന നാലാമെത്ത രാജ്യമാകുമായിരുന്നു. ഒരു മാസം ഭൂഭ്രമണപഥത്തിൽ കഴിഞ്ഞാണ് ബെരെഷീറ്റ് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ഇറങ്ങാനുള്ള ഒരുക്കത്തിനിടെ, ചില സെൻസറുകൾ പ്രവർത്തിക്കാതെ വന്നു.
മണിക്കൂറിൽ 500 കിലോമീറ്റർ വേഗത്തിലാണ് ബെരെഷീറ്റ് ചന്ദ്രോപരിതലത്തിൽ പതിച്ചത്. സമാന സാഹചര്യം വിക്രം ലാൻഡറിനും സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് െഎ.എസ്.ആർ.ഒ. ഇസ്രായേൽ ദൗത്യ പരാജയം വിലയിരുത്തി െഎ.എസ്.ആർ.ഒ അതിനെ പ്രതിരോധിക്കാനുള്ള പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ചന്ദ്രയാൻ-2 ബഹിരാകാശത്തേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.