ചന്ദ്രയാൻ 2ന്‍റെ ഇനിയുള്ള യാത്രകൾ-VIDEO

ചന്ദ്രനിലെ രഹസ്യങ്ങൾ തേടിയുള്ള ചന്ദ്രയാൻ രണ്ട് പേടകത്തിന്‍റെ യാത്ര തുടരുകയാണ്. 23 ദിവസം ഭൂമിയെ വലംവെച്ചതിന് ശേഷമാണ് പേടകം ചന്ദ്രനിലേക്ക് ഗതി മാറ്റിയത്. ചന്ദ്രനിലേക്കുള്ള പേടകത്തിന്‍റെ ഏഴു ദിവസത്തെ യാത്ര വിജയകരമായിരു ന്നു. ദൗത്യത്തിന്‍റെ 30ാം ദിവസമാണ് പേടകം ചന്ദ്രന്‍റെ സ്വാധീന വലയത്തിന് പുറത്തെത്തിയത്. ചന്ദ്ര ദൗത്യത്തിലെ ഏറെ നിർണായക ഘട്ടമാണ് ഇതിലൂടെ ചന്ദ്രയാൻ രണ്ടും ഐ.എസ്.ആർ.ഒയും പിന്നിട്ടത്.

ചൊവ്വാഴ്ച രാവിലെ 9.02ന് ആരംഭിച്ച അര മണി ക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാൻ2നെ ചന്ദ്ര​ന്‍റെ ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചത്. 1738 സെക്കൻഡ് പേ ടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ചു കൊണ്ടാണ് ചന്ദ്ര​ന്‍റെ അടുത്ത ദൂരമായ 114 കിലോമീറ്റർ പരിധിയിലും കൂടിയ ദൂരമാ യ 18,072 പരിധിയിലുമുള്ള ഭ്രമണപഥത്തിൽ പേടകത്തെ പ്രവേശിപ്പിച്ചത്.

Full View

ആഗസ്റ്റ് 14 വരെ 23 ദിവസമായി ഭൂമിയെ വലംവെക്കുകയായിരുന്നു ചന്ദ്രയാൻ രണ്ട് പേടകം. തുടർന്ന് ട്രാൻസ് ലൂനാർ ഇൻസെർഷൻ വഴി പേടകത്തിന്‍റെ സഞ്ചാരപഥം ചന്ദ്രനിലേക്ക് ഗതിമാറ്റി. ഗതിമാറ്റി. ദൗത്യത്തിന് മുന്നോടിയായി ഭൂമിയെ വലംവെച്ചിരുന്ന പേടകം അഞ്ച് തവണ ഭ്രമണപഥം വികസിപ്പിച്ചിരുന്നു. ലിക്വിഡ് പ്രൊപൽഷൻ എൻജിൻ ജ്വലിപ്പിച്ചാണ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് ഘട്ടം ഘട്ടമായി പേടകം പുറത്തു കടന്നത്. ഭൂമിയെ വലം വെക്കുമ്പോൾ ചന്ദ്രയാൻ രണ്ട് പകർത്തിയ ഭൂമിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ
പുറത്തുവിട്ടിരുന്നു.

ഇനിയുള്ള 13 ദിവസം ചന്ദ്രയാൻ പേടകം ചന്ദ്രനെ വലംവെക്കും. ഇതിനിടെ പേടകത്തിലെ ശക്തിയേറിയ കാമറ ചന്ദ്രന്‍റെ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കും. തുടർന്ന് ഭ്രമണപഥം ചെറുതാക്കി ചന്ദ്രന്‍റെ 100 കിലോമീറ്റർ പരിധിയിലെത്തും. ദൗത്യത്തിന്‍റെ 43ാം ദിവസമാണ് ഉപഗ്രഹവും വിക്രം ലാൻഡറും വേർപ്പെടുക. 48ാം ദിവസം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് ലാൻഡർ കുതിപ്പ് തുടങ്ങും.

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.40ന് ചന്ദ്രയാൻ2ലെ അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് ആരംഭിക്കും. 15 മിനിറ്റിനുശേഷം 1.55ന് ലാൻഡർ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

വലിയ വെല്ലുവിളികളാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലാൻഡറിനെയും ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന റോവറിനെയും കാത്തിരിക്കുന്നത്. സോളാർ പാനലുകൾ വഴി ശേഖരിക്കുന്ന സൗരോർജം കൊണ്ടാണ് ലാൻഡറും റോവറും പ്രവർത്തിക്കുക. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിൽ ജലഹിമവും ഈർപ്പമുള്ള ധൂളിയും ഏറെയാണ്.

ചന്ദ്രനിൽ ഗുരുത്വാകർഷണം കുറവായതിനാൽ ഭൂമിയിലേക്കാൾ ഉയരത്തിൽ ഈർപ്പമുള്ള ധൂളി പറക്കാൻ സാധ്യതയുണ്ട്. ലാൻഡർ ചന്ദ്രനിൽ പതിക്കുമ്പോൾ ഉയർന്ന് പറക്കുന്ന ധൂളി സോളാർ പാനലിൽ പറ്റി പിടിച്ചേക്കാം. ഇത് ലാൻഡറിലും റോവറിലും സ്ഥാപിച്ചിട്ടുള്ള 650 വാട്സും 50 വാട്സും സോളാർ സെല്ലുകളിലെ ഊർജശേഷി കുറയാൻ ഇടയാക്കും. ചന്ദ്രന്‍റെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തേണ്ട ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസിനെ ഇത് പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

14 ദൗമ ദിനത്തിന് തുല്യമായ ഒരു ചന്ദ്ര ദിനത്തിലാണ് ലാൻഡറും റോവറും പരീക്ഷണം നടത്തുക. വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനും പ്രഗ്യാൻ റോവർ ചന്ദ്രന്‍റെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്നതിനും കാത്തിരിക്കുകയാണ് രാജ്യം. ഇത് വലിയ വിജയമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...

Tags:    
News Summary - chandrayaan 2 reach moon orbit -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT