ഇന്ധനം നിറക്കൽ പൂർത്തിയായി; ച​ന്ദ്ര​യാ​ൻ-​ര​ണ്ട് വി​ക്ഷേ​പ​ണം ഉ​ച്ച​ക്ക് 2.43ന്

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ-​ര​ണ്ട് വി​ക്ഷേ​പ​ണത്തിന് മുന്നോടിയായി ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്- മൂ​ന്ന് (എം.​കെ-1) റോക്കറ്റിൽ ഇന്ധനം നിറക്കുന്നത് പൂർത്തിയായി. ക്രയോജനിക് എൻജിനിൽ ഇന്ധനം നിറക്കുന്ന ജോലികളാണ് പൂർത്തിയായത്. പ് രശ്നങ്ങളെല്ലാം പരിഹരിച്ചതായി ഐ.എസ്.ആർ.ഒ മാധ്യമങ്ങളെ അറിയിച്ചു.

ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​ നി​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യ ാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​​റ്റ്ബോ​​യ്’ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്- മൂ​ന്ന് (എം.​കെ-1) കു​തി​ച്ചു​യ​രും. ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കിയാണ് ച​ന്ദ്ര​യാ​ൻ-​ര​ണ്ട് വി​ക്ഷേ​പ​ണ​ത്തി​നായി ഒരുങ്ങുന്നത്.

വി​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യ 20 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന കൗ​ണ്ട് ഡൗ​ൺ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.43ന് ​ആ​രം​ഭി​ച്ചിരുന്നു. കൂടാതെ, ലോ​ഞ്ച് റി​ഹേ​ഴ്സ​ലും ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

റോ​ക്ക​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ തു​ട​ർ​ന്ന് ജൂ​ലൈ 15ന് ​പു​ല​ർ​ച്ച 2.51ന് ​വി​ക്ഷേ​പ​ണ​ത്തി​ന് 56 മി​നി​റ്റും 24 സെ​ക്ക​ൻ​ഡും ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ദൗ​ത്യം നി​ർ​ത്തി​വെ​ച്ച​ത്.

Tags:    
News Summary - Chandrayaan 2: Filling of Liquid Oxygen for the Cryogenic Stage gslv-mark-3 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.