'രാമസേതു എപ്പോൾ, എങ്ങനെ രൂപപ്പെട്ടു'; അണ്ടർവാട്ടർ ഗവേഷണത്തിന്​ അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: രാമസേതുവുമായി ബന്ധപ്പെട്ട്​ അന്തർജല ഗവേഷണ പ്രൊജക്​റ്റിന്​ അനുമതി നൽകി കേന്ദ്ര സർക്കാർ. രാമസേതു എങ്ങിനെ, എപ്പോൾ നിർമിച്ചു എന്ന്​ നിർണ്ണയിക്കാനാണ്​ ഗവേഷണം നടത്തുന്നത്​. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതിയാണ്​ കഴിഞ്ഞ മാസം അണ്ടർവാട്ടർ പര്യവേക്ഷണ പദ്ധതിക്കുള്ള അംഗീകാരം നൽകിയത്​. കൗൺസിൽ ഫോർ സയിൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവയും ചേർന്നാണ് പഠനം നടത്തുക.

രാം സേതുവിന് ചുറ്റും വെള്ളത്തിൽ മുങ്ങിപ്പോയ ഏതെങ്കിലും വാസസ്ഥലങ്ങൾ ഉണ്ടോ എന്നും പഠനത്തിലൂടെ കണ്ടെത്താൻ ശ്രമിക്കും. കടലിനുള്ളിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട്​ രൂപംകൊണ്ട്​ തിട്ടാണിതെന്നാണ്​ ശാസ്​ത്രം പറയുന്നത്​. എന്നാൽ, രാമസേതുവി​െൻറ ഉത്​ഭവത്തിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്​.

ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന 30 കിലോമീറ്റർ നീളമുള്ള മണൽ തിട്ടയായ രാമസേതു ഇന്ത്യക്ക്​ പുറത്ത്​ അറിയപ്പെടുന്നത്​ അഡംസ്​ ബ്രിഡ്​ജ്​ അല്ലെങ്കിൽ ആദാമി​െൻറ പാലം എന്നാണ്​. ഭൂമിയിലേക്ക്​ പുറത്താക്കപ്പെട്ട ആദം ലങ്കയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ വരാൻ ഇൗ പാലം ഉപയോഗിച്ചു എന്നാണ്​ വിശ്വസിച്ചിരുന്നത്​. എന്നാൽ, സീതയെ രാവണനിൽ നിന്ന്​ വീണ്ടെടുക്കാനായി രാമൻ ഹനുമാ​െൻറ നേതൃത്വത്തിൽ ശ്രീലങ്കയിലേക്ക്​ കെട്ടിയ പാലമെന്നാണ്​ രാമായണത്തിൽ പറയുന്നത്​.


ചരിത്രകാരന്മാർ, പുരാവസ്തു ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർക്കിടയിൽ 'രാമായണത്തി​െൻറ' ചരിത്രവും കാലവുമെല്ലാം ഇപ്പോഴും ചർച്ചാവിഷയമാണ്. രാമ സേതുവി​െൻറയും പരിസര പ്രദേശത്തി​െൻറയും സ്വഭാവവും രൂപവത്കരണവും മനസിലാക്കാൻ ശാസ്ത്രീയമായ രീതിയിൽ അന്തർജല പുരാവസ്തു പഠനം നടത്താനാണ്​ ഉദ്ദേശിക്കുന്നതെന്നും ഗവേഷകർ അറിയിച്ചു. ഇൗ വർഷം തന്നെ പഠനം തുടങ്ങാനാണ്​ അധികൃതർ ഉദ്ദേശിക്കുന്നത്​.

ജലനിരപ്പിൽ നിന്ന് 35 മുതൽ 40 മീറ്റർ വരെ താഴെയുള്ള അവശിഷ്ടങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിന് എൻ‌ഐ‌ഒ-യുടെ സിന്ധു സാധന അല്ലെങ്കിൽ സിന്ധു സങ്കൽ‌പ് എന്നി ഗവേഷണ കപ്പലുകൾ ഈ പദ്ധതിയിൽ വിന്യസിച്ചേക്കും. ഡാറ്റാ ശേഖരണം, എക്കോ സൗണ്ടറുകൾ, അക്കൗസ്റ്റിക് ഡോപ്ലർ, പ്രൊഫൈലർ, ഓട്ടോണമസ് വെതർ സ്റ്റേഷൻ, എയർ ക്വാളിറ്റി മോണിറ്ററുകൾ എന്നിവയ്ക്കായുള്ള നിരവധി ലബോറട്ടറികൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗവേഷണ കപ്പലാണ് സിന്ധു സാധന.



Tags:    
News Summary - Centre approves underwater research to ascertain when and how Ram Setu was formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.