(Image: Getty Images)

'ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ..'; കെട്ടിട വലിപ്പമുള്ള ഛിന്നഗ്രഹം ജനു. 11ന്​ ഭൂമിക്കരികിലൂടെ

ഒരു വലിയ കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം (asteroid) ജനുവരി 11-ന് ഭൂമിയെ മറികടന്നുപോകുമെന്ന്​​ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) മുന്നറിയിപ്പ്​. അതീവ അപകട സാധ്യതയുണ്ടെന്ന്​ ലേബൽ ചെയ്യപ്പെട്ട ഛിന്നഗ്രഹം 2013 YD48, ഭൂമിയുടെ 5.6 ദശലക്ഷം കിലോമീറ്ററിനുള്ളിൽ കടന്നുപോകുമെന്നാണ്​ നാസ അറിയിച്ചിരിക്കുന്നത്​. അതിന് ഏകദേശം 104 മീറ്റർ വീതിയുണ്ടെന്നും​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നുണ്ട്​​.

അതേസമയം, 5.6 ദശലക്ഷം കിലോമീറ്റർ വ്യത്യാസത്തിലാണ് ഭീമൻ ആസ്റ്ററോയ്​ഡ്​​ ഭൂമിയെ മറികടന്ന്​ പോകുന്നത്​ എന്നതിൽ ആശ്വസിക്കാൻ കഴിയില്ല. കാരണം​ ബഹിരാകാശത്തെ ദൂരം പരിഗണിച്ചാൽ, അത് യഥാർത്ഥത്തിൽ അത്ര അക​ലെയല്ല. ഭൂമിയിൽ നിന്ന് 120 ദശലക്ഷം മൈലിനുള്ളിൽ കടന്നുപോകുന്ന എന്തിനേയും ഭൂമിക്ക് സമീപമുള്ള വസ്തു (NEO) ആയാണ്​ നാസ തരംതിരിക്കാറുള്ളത്​

ഛിന്നഗ്രഹം കടന്നുപോകുന്ന പാതകളിലെ ചെറിയ മാറ്റങ്ങൾ പോലും ഭൂമിക്ക്​ മാരകമായിരിക്കുമെന്നും നാസ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. ഇവ ഭൂമിക്ക്​ അപകടം വിതയ്​ക്കുമോ എന്ന്​ നിരീക്ഷിക്കാൻ ശാസ്ത്രജ്ഞർ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെയാണ്​ ട്രാക്ക്​ ചെയ്തുകൊണ്ടിരിക്കുന്നത്​.

Tags:    
News Summary - building-sized asteroid to shoot past Earth on Jan 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.