ദുബൈ: ഇൗ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ‘ബ്ലഡ് മൂൺ’ അടുത്തമാസം യു.എ.ഇയിൽ ദൃശ്യമാകും. എകേദശം 103 മിനിറ്റ് നേരം ബ്ലഡ് മൂൺ ദൃശ്യമാകും. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനാലാണ് അതിനെ ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കാറ്. ഭൂമിയുടെ നിഴലില്‍ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും കലർന്ന നിറം ലഭിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലൂടെ പോകുന്ന സൂര്യപ്രകാശത്തിന് ദിശാമാറ്റം വരുന്നതാണ് നിറം മാറാൻ കാരണം. പ്രാദേശിക സമയം രാത്രി 9.14 ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം പുലർച്ചെ 2.19 മണി വരെ നീളും.
ചന്ദ്രെൻറ ഗുരുത്വാകര്‍ഷണ കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനം ഭ്രമണം ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നതാണ് സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം ഗ്രഹണം നീളാൻ കാരണമായി ഗവേഷകർ പറയുന്നത്. ബ്ലഡ് മൂൺ രാത്രി 11.30 നു തുടങ്ങി പുലർച്ചെ 1.30 ന് അവസാനിക്കുമെന്ന് ഷാർജ സെൻറർ ഫോർ സ്പേസ് ആൻറ് ആസ്ട്രോണമി ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. പൂർണ്ണ ഗ്രഹണം 12.21 നാായിരിക്കും നടക്കുക. മിഡിലീസ്റ്റിന് പുറമെ യൂറോപ്പ്, ആഫ്രിക്ക, ആസ്ത്രേലിയ ന്യൂസിലാൻറ് എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.