ലണ്ടൻ:സൂപ്പർ മൂൺ’ എന്നും ‘വോൾഫ്’ മൂൺ എന്നും അറിയപ്പെടുന്ന ദൃശ്യവിസ്മയത്തിന് ലോ കം സാക്ഷ്യംവഹിച്ചു. പൂർണചന്ദ്രൻ കടും ചുവപ്പു നിറമണിഞ്ഞ് ഭൂമിയോട് അസാധാരണമാംവ ിധം അടുത്തെത്തുന്ന പ്രതിഭാസമാണ് ഇത്. അസാധാരണ വലുപ്പത്തിലും പ്രഭയിലും ആയിരിക്കുമിത്. ‘വോൾഫ് മൂൺ’ എന്ന പരമ്പരാഗത പേരിലും സൂപ്പർ മൂൺ അറിയപ്പെടുന്നുണ്ട്. ആദ്യഘട്ടത്തിൽ സാധാരണ വെളുത്ത നിറത്തിലുള്ള പൂർണ ചന്ദ്രനായിട്ടായിരിക്കും സൂപ്പർ മൂൺ പ്രതിഭാസം തുടങ്ങുക. രണ്ടാം ഘട്ടത്തിൽ പാതിയാവും. 90 മിനിറ്റ് കഴിഞ്ഞാൽ കടുംചുവപ്പു നിറത്തിൽ പൂർണവൃത്തത്തിൽ കാണാനാവും. പിന്നീട് ഘട്ടംഘട്ടമായി പഴയ അവസ്ഥയിൽ തന്നെയെത്തും.
‘സൂപ്പർ മൂൺ’ ചക്രത്തിൽ എവിടെയും ചന്ദ്രൻ പൂർണമായും ഇരുട്ടിലേക്ക് മറയില്ല. അന്തരീക്ഷം മേഘാവൃതമല്ലെങ്കിൽ നഗ്ന നേത്രങ്ങൾകൊണ്ടുതന്നെ ചന്ദ്രനെ ദർശിക്കാമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആകാശ കുതുകികൾ ഇൗ ദൃശ്യ വിസ്മയം നേരിൽ കണ്ടു. വടക്ക്- മധ്യ- ദക്ഷിണ അമേരിക്കയിൽ സൂപ്പർ മൂണിെൻറ വിവിധ ഘട്ടങ്ങൾ ദൃശ്യമായി.
ആഗോള തലത്തിൽ ഞായറാഴ്ച അർധരാത്രിയോടടുത്ത് ഉത്തരാർധ ഗോളത്തിൽ 11.41നാണ് സൂപ്പർ മൂൺ ആരംഭിച്ചത്. ഇന്ത്യയിൽ ഇന്ന് രാവിലെ 10.11നോടടുത്താവും ഇത് എന്നതിനാൽ കാണാൻ സാധ്യതയില്ല. കഴിഞ്ഞവർഷവും സൂപ്പർമൂൺ ആകാശത്ത് ദൃശ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.