representational image

ഡൽഹിയിലെ മൃഗശാലയിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂങ്ങയ്​ക്ക്​ പക്ഷിപ്പനി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തിലെ ദേശീയ സുവോളജിക്കൽ പാർക്കിൽ പക്ഷിപ്പനി ബാധയുള്ളതായി സ്ഥിരീകരിച്ചു. ദുരൂഹ സാഹചര്യത്തിൽ ചത്ത മൂങ്ങയ്​ക്ക്​ വൈറസ്​ ബാധയുണ്ടെന്ന്​ കണ്ടെത്തുകയായിരുന്നു​. ഇതോടെ മൃഗശാലയിലേക്ക്​ വാഹനങ്ങൾ പ്രവേശിക്കുന്നതിനും ജീവനക്കാർ അടുത്തിടപഴകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​.

'മൃഗശാലയിലെ മൂങ്ങയെ (Brown fish owl) അതി​െൻറ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനക്കായി സർക്കാരി​െൻറ മൃഗ സംരക്ഷണ യൂണിറ്റിലേക്ക്​ സാംപിളുകൾ അയച്ചു​. പരിശോധനയിൽ പക്ഷിയുടെ സാമ്പിളുകൾ H5N8 ഏവിയൻ ഇൻഫ്ലുവൻസ വൈറസ്​ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്​. -മൃഗശാല ഡയറക്​ടർ രമേഷ്​ പാണ്ഡെ അറിയിച്ചു.

കേന്ദ്രവും ഡൽഹി സർക്കാരും പുറപ്പെടുവിച്ച പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് മൃഗശാലയിൽ ശുചിത്വവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്​. സാധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചുവരികയാണ്​. കൃത്യമായ അകലം പാലിച്ചുകൊണ്ട്​ കൂട്ടിലുള്ള മറ്റ്​ പക്ഷികളെ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്​തമാക്കുകയും അവയുടെ ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു​. നേരത്തെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലായി കാക്കകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ പാർക്കുകളിൽ താറാവുകളെയും ദുരൂഹ സാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി. പിന്നാലെ ഡൽഹി വികസന അതോറിറ്റി പാർക്കുകൾ അടച്ചിരുന്നു.

Tags:    
News Summary - Bird flu confirmed in owl found dead in Delhi zoo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.