ഫാന്‍ മച്ചിലും ചുവരിലും തൂക്കിയിടുന്ന കാലം പോയി. ഇനി ഷര്‍ട്ടിന്‍െറ കൈയിലാണ് ഫാന്‍ തൂക്കിയിടേണ്ടത്. ജപ്പാന്‍കാരാണ് കക്ഷം വിയര്‍ക്കാതിരിക്കാന്‍ ഷര്‍ട്ടിന്‍െറ കൈയില്‍ ഘടിപ്പിക്കാവുന്ന ഫാന്‍ കണ്ടുപിടിച്ചത്. താന്‍കോ )Thanko) കമ്പനി പുറത്തിറക്കിയ ഫാനിന് രണ്ട് എണ്ണത്തിന് 36 ഡോളറാണ് (ഏകദേശം 2400 രൂപ) വില.
കക്ഷങ്ങളാണ് വിയര്‍പ്പിന്‍്റെയും അതുവഴി ശരീരദുര്‍ഗന്ധത്തിന്‍്റെയും കേന്ദ്രമെന്ന പരിഗണനയിലാണ് ഫാന്‍ നിര്‍മാണം. വിയര്‍പ്പു മണം ഒഴിവാക്കാന്‍ ഡിയോഡറന്‍്റുകള്‍ പൂശുന്നതിനു പകരം ഫാന്‍ ഇട്ടാല്‍ മതി. വെയിലത്ത് പണിയെടുക്കുന്നവരെയും യാത്രക്കാരെയും കാറ്റ് ലഭിക്കാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഹാഫ് കൈയുള്ള ഷര്‍ട്ടിട്ടുകഴിഞ്ഞാല്‍ കൈയില്‍ കുഞ്ഞുഫാന്‍ കുത്തി വെക്കാം. കാറ്റ് കക്ഷത്തിലേക്കാണ് ലഭിക്കുക. ഇതു ശരീരത്തെ മുഴുവന്‍ തണുപ്പിച്ച്, ഊഷ്മാവ് കുറയ്ക്കുന്നു അതോടെ വിയര്‍പ്പില്ലാതാകുന്നു, കൂടെ ദുര്‍ഗന്ധവും.
രണ്ട് AAA ചാര്‍ജിങ് ബാറ്ററിയിലോ ബാറ്ററി പാക്ക് വെച്ചോ ആണ് കറക്കം. ഇതിനൊപ്പം യുഎസ്ബി കേബിളുമുണ്ട്. 30 ഗ്രാമാണ് ഭാരം. മൂന്ന് സ്പീഡുകളില്‍ കാറ്റ് നിയന്ത്രിക്കാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ അഞ്ചു മുതല്‍ ഒന്‍പതു മണിക്കൂര്‍വരെ ചാര്‍ജ് നില്‍ക്കും. ഇരുകൈകളിലും ഫിറ്റ് ചെയ്യാവുന്ന ഒരു ജോടിയായാണ് കിട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.