രണ്ടു ദശകത്തിനുള്ളില്‍ ഇല്ലാതായത് പത്തു ശതമാനം വനം

രണ്ടു ദശകത്തിനിടെ ലോകത്തെ വന വിസ്തൃതിയുടെ പത്തു ശതമാനം (33 ലക്ഷം ചതുരശ്ര കി.മീറ്റര്‍) ഇല്ലാതായതായി പഠനം. വനമേഖലയുടെ ഏറ്റവും പുതിയ മാപ്പിലാണ് പച്ചപ്പ് നഷ്ടപ്പെട്ടതായി കണ്ടത്തെിയത്. വികസന പ്രവര്‍ത്തനങ്ങളും വ്യവസായവുമടക്കം വന്‍ തോതിലുള്ള മനുഷ്യന്‍െറ ഇടപെടല്‍ മൂലമാണിതെന്ന് ഗവേഷകര്‍ കണ്ടത്തെി. 
ദക്ഷിണ അമേരിക്കന്‍, ആഫ്രിക്കന്‍ വനങ്ങളാണ് കൂടുതലായും ഇല്ലാതായതെന്ന് പഠനംനടത്തിയ വേള്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പറയുന്നു. അതേസമയം, വടക്കേ അമേരിക്ക, വടക്കേഷ്യ, വടക്കേ ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇപ്പോഴും ആധുനിക മനുഷ്യന്‍െറ സ്പര്‍ശമേല്‍ക്കാത്ത നിബിഡവനങ്ങള്‍ കണ്ടത്തെി. ഇവിടങ്ങളില്‍ തദ്ദേശീയരായ വനവാസികളും വംശനാശ ഭീഷണി നേരിടുന്ന ജന്തു ജാലങ്ങളും കാണപ്പെട്ടു. അന്തര്‍ദേശീയ ഉടമ്പടികളില്‍ വന ഭൂഭാഗങ്ങളുടെ സംരക്ഷണമെന്നത് അവഗണിക്കപ്പെടുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി നയങ്ങളിലും ഇത് പൂര്‍ണമായി തഴയപ്പെടുകയാണ്. അധികം വൈകുന്നതിനുമുമ്പ് അവശേഷിക്കുന്ന വനങ്ങള്‍ സംരക്ഷിക്കുന്നതിനായി അന്തര്‍ദേശീയ നയം രൂപവത്കരിക്കണമെന്നും ആസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ജെയിംസ് വാട്സണ്‍ പറഞ്ഞു. 1990കളിലുള്ള മാപ്പുമായി നിലവിലെ മാപ്പിനെ താരതമ്യം ചെയ്തതില്‍നിന്നാണ് പച്ചപ്പിന്‍െറ ഈ വന്‍ നഷ്ടം വ്യക്തമായത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.