ഇന്‍സാറ്റ്–3ഡിആര്‍ എട്ടിന് വിക്ഷേപിക്കും

ബംഗളൂരു: രാജ്യത്തിന്‍െറ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് -3ഡിആര്‍ വ്യാഴാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍നിന്ന് വിക്ഷേപിക്കും. വൈകീട്ട് 4.10ന് രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് ജി.എസ്.എല്‍.വി -എഫ്05 റോക്കറ്റിന്‍െറ സഹായത്തോടെയാണ് വിക്ഷേപണം. കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനത്തില്‍ വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ വിക്ഷേപണം സഹായിക്കും. 

വിവരങ്ങള്‍ ശേഖരിക്കുന്നതിലെ കൃത്യതയാണ് ഇന്‍സാറ്റ് -3ഡിആറിനെ മറ്റ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. വിക്ഷേപനത്തിനുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച തുടങ്ങും. 2,211 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍െറ ഭാരം. ഇതില്‍ 1,225 കിലോഗ്രാം ഇന്ധനമാണ്. ഭാരം കൂടുതലുള്ളതുകൊണ്ടാണ് പി.എസ്.എല്‍.വിയെ ഒഴിവാക്കി ജി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. രണ്ടു മുതല്‍ രണ്ടര ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിക്കാന്‍ റോക്കറ്റിന് ശേഷിയുണ്ട്.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന വിക്ഷേപണത്തിന്‍െറ അവസാനഘട്ടത്തില്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കും. ആദ്യം താല്‍ക്കാലിക ഭ്രമണപഥത്തിലത്തെുന്ന ഉപഗ്രഹം അവിടെനിന്ന് സ്വന്തം ജ്വലന സങ്കേതത്തിന്‍െറ (പ്രൊപ്പലന്‍റ്) സഹായത്തോടെ 74 ഡിഗ്രി പൂര്‍വ രേഖാംശത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലത്തെും. കാലാവസ്ഥാ നിരീക്ഷണത്തിന് പുറമെ അന്തരീക്ഷത്തിന്‍െറ താപനില, സാന്ദ്രത, മേഘങ്ങള്‍, ഓസോണ്‍ പാളിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ ഉപഗ്രഹം സഹായിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.