ഈ ഒബാമ പ്രസിഡന്‍റല്ല, വെറും മീനാണ്!

അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പേരില്‍ ഇനി മത്സ്യവും! പസഫിക് സമുദ്രത്തിന്‍െറ ആഴങ്ങളില്‍നിന്ന് പുതുതായി കണ്ടത്തെിയ ‘ടൊസാനോയ്ഡ്സ്’ വര്‍ഗത്തില്‍പെട്ട മീനിനാണ് ഒബാമയെന്ന പേരു വീണത്. പസഫിക്കിന്‍െറ 300 അടി താഴ്ചയിലാണ് മെറൂണ്‍, സ്വര്‍ണനിറങ്ങളിലുള്ള കുഞ്ഞുമത്സ്യങ്ങളെ കണ്ടത്തെിയത്. 
തിരിച്ചറിയാന്‍ പറ്റാത്ത ഒരു കൂട്ടം മത്സ്യങ്ങളെ ഹവായിയിലെ ബിഷപ് മ്യൂസിയത്തിലെ റിച്ചാര്‍ഡ് പൈലെയുടെ കണ്ണുകളിലാണ് പതിഞ്ഞത്. ഗോള്‍ഡ് ഫിഷ് ഇനത്തില്‍പെട്ട ഈ അപൂര്‍വ മത്സ്യം കുറെ അറ്റോളില്‍ മാത്രം കാണപ്പെടുന്നവയാണെന്ന് പറയപ്പെടുന്നു. 
പാപാഹാന്വമോക്വാക്കി മറൈന്‍ നാഷനല്‍ മോണുമെന്‍റിന്‍െറ വികസനത്തിലൂടെ പ്രകൃതിസംരക്ഷണത്തോട് പ്രതിബദ്ധത കാണിച്ച ഒബാമയോടുള്ള ആദരസൂചകമായാണ് മത്സ്യത്തിന് അദ്ദേഹത്തിന്‍െറ പേരു ചാര്‍ത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.  ലോക പൈതൃകകേന്ദ്രമാണ്15,10,000 സ്ക്വയര്‍ കിലോമീറ്റര്‍ പരിധിയിലെ ഈ സമുദ്രഭാഗം. ലക്ഷക്കണക്കിന് കടല്‍കാക്കകളും വംശനാശഭീഷണി നേടിരുന്ന കടലാമകള്‍ അടക്കം 7000ത്തിലേറെ സ്പീഷീസില്‍പെടുന്ന ജീവിവര്‍ഗങ്ങളും ഇവിടെയുണ്ട്.

Dr. Sylvia Earle, National Geographic Explorer-in-Residence, presents President Obama with a picture of the fish that was named after him.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.