വാഷിങ്ടണ്‍: ഇരട്ടനക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന മൂന്നു ഭീമന്‍ ഗ്രഹങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഗുരുത്വാകര്‍ഷണംമൂലം പരസ്പരം പരിക്രമണം ചെയ്യുന്ന നക്ഷത്രങ്ങളാണ് ബൈനറി സ്റ്റാര്‍ അഥവാ, ഇരട്ടനക്ഷത്രങ്ങള്‍. ഈ നക്ഷത്രങ്ങളിലൊന്നിനെ രണ്ട് ഗ്രഹങ്ങളും മറ്റൊന്നു രണ്ടാമത്തെ നക്ഷത്രത്തെയും ചുറ്റുന്നതായാണ് അമേരിക്കയിലെ കാര്‍ണേജി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സിലെ ഗവേഷകര്‍ കണ്ടത്തെിയിരിക്കുന്നത്. സൗരയൂഥത്തില്‍ വ്യാഴത്തിന് സമാനമായ വലുപ്പത്തിലുള്ളവയാണ് കണ്ടത്തെിയ ഗ്രഹങ്ങള്‍. അതുകൊണ്ടുതന്നെ, സൗരയൂഥത്തിന്‍െറയും വ്യാഴത്തിന്‍െറയും ഉദ്ഭവവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ പുതിയ കണ്ടത്തെലിന് പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കണ്ടത്തെല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആസ്ട്രോണമിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.