????? ??????????????????????? ??????? ????????

നാല് മൂലകങ്ങള്‍കൂടി; ആവര്‍ത്തനപ്പട്ടിക നിറഞ്ഞു

ലണ്ടന്‍: നാല് വര്‍ഷത്തെ ഇടവേളക്കുശേഷം, ആവര്‍ത്തനപ്പട്ടികയിലേക്ക് പുതിയ മൂലകങ്ങള്‍ ചേര്‍ത്തു. പുതുതായി തിരിച്ചറിഞ്ഞ നാല് മൂലകങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച ഐ.യു.പി.എ.സി (ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപൈ്ളഡ് കെമിസ്ട്രി) അംഗീകാരം നല്‍കിയതോടെയാണിത്. പുതിയ മൂലകങ്ങള്‍ എഴുതിച്ചേര്‍ത്തതോടെ ആവര്‍ത്തനപ്പട്ടിക നിറഞ്ഞു. പട്ടികയില്‍ അവശേഷിച്ച ഏഴാം നിരയിലാണ് പുതിയ മൂലകങ്ങള്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. 


2011ല്‍, 114, 116 എന്നീ മൂലകങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 113, 115, 117, 118 എന്നീ മൂലകങ്ങളാണ് പുതിയത്. ഇതില്‍ അവസാനത്തെ മൂന്നെണ്ണം  ദുബ്നയിലെ ന്യൂക്ളിയര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും കാലിഫോര്‍ണിയയിലെ ലോറന്‍സ് നാഷനല്‍ ലബോറട്ടറിയിലേയും ഗവേഷകരാണ് കണ്ടത്തെിയത്. ജപ്പാനിലെ റൈകന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് 113ാം മൂലകത്തിന് പിന്നില്‍. നാല് മൂലകങ്ങളും കണ്ടത്തെിയത് യു.എസ്-റഷ്യന്‍ ശാസ്ത്രജ്ഞരാണ്.  
മൂലകങ്ങള്‍ക്ക് വരുംനാളുകളില്‍ ഒൗദ്യോഗികമായി നാമകരണം ചെയ്യും. ഇപ്പോള്‍ ഐ.യു.പി.എ.സി താല്‍ക്കാലികമായി പേരിട്ടിട്ടുണ്ട്.  ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയോ ഏതെങ്കിലും ധാതുവിന്‍െറയോ രാജ്യത്തിന്‍െറയോ ശാസ്ത്രജ്ഞന്‍െറയോ ഒക്കെ പേരാണ് സാധാരണയായി മൂലകങ്ങള്‍ക്ക് നല്‍കാറുള്ളത്. മൂലകം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞരാണ് നാമകരണം ചെയ്യുക. ഇതാദ്യമായി ഏഷ്യയില്‍നിന്ന് ഒരു മൂലകത്തിന് (113) നാമകരണം ചെയ്യുമെന്ന പ്രത്യേകതയും ഇത്തവണയുണ്ടാകും. ആവര്‍ത്തനപ്പട്ടിക സങ്കല്‍പിച്ചിട്ടില്ലാത്ത 119ഉം അതിനുശേഷവുമുള്ള മൂലകങ്ങളാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്ന് 113ാം നമ്പര്‍ മൂലകം തിരിച്ചറിഞ്ഞ സംഘത്തിലെ കൊസൂകെ മൊറീത്ത പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.