‘പ്രോക്സിമ-ബി’; ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി

സാന്‍റിയാഗോ: ഭൂമിയെപ്പോലെ പ്രപഞ്ചത്തില്‍ മറ്റൊരു ഗ്രഹം കണ്ടത്തൊനുള്ള ശാസ്ത്രത്തിന്‍െറ അന്വേഷണത്തിന് പ്രത്യാശയേകി പുതിയൊരു ഗ്രഹത്തെക്കുറിച്ചുള്ള സൂചനകള്‍ ബഹിരാകാശ ഗവേഷകര്‍ക്ക് ലഭിച്ചു. ഭൂമിയില്‍നിന്ന് ഏകദേശം നാല് പ്രകാശവര്‍ഷമകലെയാണ് ‘പ്രോക്സിമ-ബി’ എന്ന് പേരിട്ട ഗ്രഹത്തെ കണ്ടത്തെിയത്. സൂര്യന് സമീപത്തുള്ള നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹത്തിന് വലിപ്പത്തിന്‍െറ കാര്യത്തില്‍ ഭൂമിയുമായി സാമ്യമുണ്ടെന്ന് ‘നാച്വര്‍’ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ലണ്ടനിലെ ക്യൂന്‍ മേരി യൂനിവേഴ്സിറ്റിയിലെ ബഹിരാകാശ ഗവേഷകന്‍ ഗ്വിലെം അന്‍ഗ്ളെഡ യെസ്ക്യൂഡാണ് ലേഖനമെഴുതിയിരിക്കുന്നത്.

ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയ യൂറോപ്യന്‍ ശാസ്ത്രസംഘമാണ് പുതിയ ഗ്രഹത്തെ കണ്ടത്തെിയത്. ചിലിയില്‍ സ്ഥാപിച്ച ‘യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി ടെലിസ്കോപ്പി’ല്‍ ലഭ്യമായ 16 വര്‍ഷത്തെ വിവരങ്ങളില്‍നിന്നാണ് ഗ്രഹത്തിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഭൂമിയേക്കാള്‍ 1.3 ഇരട്ടി വലിപ്പമുള്ള പ്രോക്സിമ-ബി 11 ദിവസംകൊണ്ടാണ് നക്ഷത്രത്തെ വലംവെക്കുന്നത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ദൂരത്തേക്കാള്‍ കുറഞ്ഞ ദുരമാണ് നക്ഷത്രത്തിനും പ്രോക്സിമ-ബി ക്കും ഇടയിലുള്ളത്. സൂര്യനേക്കാള്‍ പ്രകാശം കുറഞ്ഞ നക്ഷത്രത്തെ വലംവെക്കുന്ന ഗ്രഹത്തിലെ താപനില ജീവന് ആനുകൂലമാണെന്നും ശാസ്ത്രജ്ഞര്‍ പറയന്നു. കടുത്ത ചൂടോ കൊടും ശൈത്യമോ ഇല്ലാത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ജലത്തിന്‍െറ സാന്നിധ്യം ഇവിടെയുണ്ടാവാനുള്ള സാധ്യതയും ഉണ്ട്.

ഭൂമിയുമായി വലുപ്പത്തോട് മാത്രമല്ല, പ്രോക്സിമ-ബി സ്ഥിതിചെയ്യുന്ന ഭാഗത്തിന് സൗരയൂധത്തോടും സാമ്യമുണ്ടെന്ന് മറ്റൊരു ഗവേഷകനും ജര്‍മന്‍ ശാസ്ത്രജ്ഞനുമായ  അംഗസ്ഗര്‍ റീനര്‍സ് പറഞ്ഞു.  എന്നാല്‍, ഗ്രഹത്തില്‍ ജലത്തിന്‍െറ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.