ദിനോസറുകളുടെ വംശനാശത്തിന് കാരണം ക്ഷുദ്രഗ്രഹങ്ങളല്ളെന്ന് 

ന്യൂയോര്‍ക്: ദിനോസറുകളുടെ വംശനാശത്തിന് കാരണം തേടിയുള്ള പഠനത്തില്‍ പുതിയ കണ്ടത്തെല്‍. നീണ്ട 15 കോടി വര്‍ഷം ഭൂമി അടക്കിവാണ ജീവികളുടെ നശീകരണത്തിന് കാരണം ക്ഷുദ്രഗ്രഹങ്ങളായിരുന്നുവെന്ന നിഗമനത്തിനാണ് ഇപ്പോള്‍ തിരുത്തുവന്നിരിക്കുന്നത്. 
ക്ഷുദ്രഗ്രഹങ്ങള്‍ പതിച്ച് പൂര്‍ണമായും നശിക്കുന്നതിനും 5-10 ദശലക്ഷം വര്‍ഷം മുമ്പ് അവയുടെ വംശനാശം തുടങ്ങിയിരുന്നതായി റീഡിങ്, ബ്രിസ്റ്റോള്‍ സര്‍വകലാശാലകളില്‍ നടത്തിയ പഠനം പറയുന്നു. 6.6 കോടി വര്‍ഷം മുമ്പ് മെക്സികോ കടലിലാണ് ഭൂമിയുടെ ജൈവവ്യവസ്ഥയെ സാരമായി തിരുത്തിയ ക്ഷുദ്രഗ്രഹ വര്‍ഷമുണ്ടാകുന്നത്. ഭൂമിയെ മൂടിയ പൊടിപടലങ്ങള്‍ ദിവസങ്ങളോളം സൂര്യനില്‍നിന്ന് വെളിച്ചം തടഞ്ഞത് ഭൂമിയിലെ ദിനോസറുകളെ മാത്രമല്ല ചെടികളും ഇല്ലാതാക്കിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 
എന്നാല്‍, ഭൂഖണ്ഡങ്ങളുടെ വിഘടനവും അഗ്നിപര്‍വതങ്ങളും അവയുടെ വംശവര്‍ധനയെ സാരമായി ബാധിച്ചിട്ടുണ്ടാവാമെന്നും ഒടുവിലെ ക്ഷുദ്രഗ്രഹ വര്‍ഷം നാശത്തിന് ആക്കംകൂട്ടിയിട്ടുണ്ടാകാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മനാബു സകമോട്ടോ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.