നായയുടെ വലുപ്പമുള്ള ദിനോസര്‍ ഫോസില്‍ കണ്ടത്തെി

ന്യൂഹെവന്‍: നായയുടെ വലുപ്പവും കൊമ്പുമുള്ള ദിനോസറിന്‍െറ ഫോസില്‍ കണ്ടെടുത്തു. 10 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ വടക്കേ അമേരിക്കയില്‍നിന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. പടിഞ്ഞാറന്‍ ഭൂഖണ്ഡത്തിലെ ലാറാമിഡിയയിലായിരിക്കും ഇവ ജീവിച്ചതെന്ന് കരുതുന്നു. സമാനമായ ഫോസിലുകള്‍ ഏഷ്യയില്‍നിന്നും കണ്ടത്തെിയിട്ടുണ്ട്. ദിനോസറുകളുടെ പരിണാമത്തിലേക്കും നാശത്തിലേക്കും വെളിച്ചംവീശുന്ന കണ്ടത്തെലാകുമിതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 
അപൂര്‍വമായ ഫോസിലാണ് കണ്ടത്തെിയതെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഫോസില്‍ യേല്‍ യൂനിവേഴ്സിറ്റിയിലെ പീബോഡി മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.