പ്രായം അക്കം മാത്രമാണെന്നാണ് പറയാറ്. ഒരാളുടെ മനസ്സ് ചെറുപ്പമായിരുന്നാൽ പ്രായം ജീവിതത്തിന്റെ ഒരു ഘടകമേ ആവില്ല. എങ്കിലും ചില യാഥാർഥ്യങ്ങൾ അംഗീകരിക്കുകയും വേണം. ഈ ജെൻ സീ കാലത്ത് പ്രായമായവരുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമുള്ളതും സന്തോഷം നിറഞ്ഞതുമാക്കാൻ സാങ്കേതികവിദ്യയും സഹായത്തിനെത്തും. റിലാക്സ് ചെയ്യാനും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹായിക്കുന്ന നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ന് ലഭ്യമാണ്.
പ്രായമായവരുടെ ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധതന്നെ വേണം. അതിനായി ഈ വിഭാഗത്തിൽ നിരവധി ആപ്പുകളും ലഭ്യമാണ്.
മനസ്സിനെ ഉന്മേഷമുള്ളതാക്കാനും ചിന്താശേഷി നിലനിർത്താനും സഹായിക്കുന്ന നിരവധി ആപ്പുകളും നിലവിലുണ്ട്.
ആശയ വിനിമയവും പ്രായമായവർക്ക് പ്രധാനമാണ്. അടുത്തില്ലെങ്കിലും ചുറ്റുമുള്ളവരുമായുള്ള ആശയ വിനിമയം നിലനിർത്താൻ സഹായിക്കുന്ന നിരവധി ആപ്പുകളുണ്ട്. WhatsApp, Facebook Messenger, Zoom, FaceTime തുടങ്ങി നിരവധി ആപ്പുകളിലൂടെ വിഡിയോ കാളുകൾ ചെയ്യാനും മെസേജുകൾ അയക്കാനും സാധിക്കും.
പ്രായമായവരുടെ സുരക്ഷ ഉറപ്പാക്കാനും ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കാനുമുള്ള നിരവധി ആപ്പുകൾ നിലവിലുണ്ട്.
ഇഷ്ടമുള്ള മേഖലകളിൽ സന്നദ്ധസേവനം നടത്തുന്നതിന് ശ്രമിക്കാം. മാനസിക സന്തോഷം നൽകുന്ന ഒന്നാകും അത്. ലൈബ്രറി, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ അവർക്ക് താൽപര്യമുള്ള കാര്യങ്ങളിൽ സഹായിക്കാൻ കഴിയും. പ്രായമായവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വലിയ ഐക്കണുകളും വ്യക്തമായ അക്ഷരങ്ങളുമുള്ള ആപ്പുകളാണ് കൂടുതൽ ഉചിതമാവുക.
ആപ്പുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്ക് വ്യക്തമായി പറഞ്ഞുകൊടുക്കണം. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാനും അതിന് ഉത്തരം നൽകാനും സാവകാശം കാണിക്കണം. അതേസമയം ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും വേണം. അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും, ബാങ്ക് വിവരങ്ങൾ പങ്കുവെക്കാതിരിക്കാനും നിർദേശം നൽകണം.
കുട്ടിക്കാലത്തെയും ചെറുപ്പത്തിലെയും ചിത്രങ്ങൾ ഡിജിറ്റൽ ഫോമിലേക്ക് മാറ്റുകയും കുടുംബ ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്യുന്നത് രസകരമായ അനുഭവമായിരിക്കും. ഇത് പഴയ ഓർമകൾ പുതുക്കാനും പുതിയ തലമുറക്ക് കുടുംബകഥകൾ മനസ്സിലാക്കാനും സഹായിക്കും. നിങ്ങൾക്ക് മാത്രമറിയുന്ന രഹസ്യ പാചകക്കുറിപ്പ് അനുസരിച്ച് ഭക്ഷണം എങ്ങനെ ഉണ്ടാക്കണമെന്ന് മക്കളെയും പേരക്കുട്ടികളെയും പഠിപ്പിക്കാം. ഇത് രസകരവും ആനന്ദമുണ്ടാക്കുന്നതുമായി മാറും.
വെറുതെയിരിക്കാൻ താൽപര്യമില്ലാത്തവരാകും ഏറെയും. അങ്ങനെയുള്ളവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെടുക്കാം. യൂട്യൂബ്, Coursera, Udemy തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പാചകം, ഫോട്ടോഗ്രാഫി, അല്ലെങ്കിൽ മറ്റ് പുതിയ ഹോബികൾ പഠിപ്പിക്കുന്ന കോഴ്സുകൾ ലഭ്യമാണ്. വിനോദവും വിജ്ഞാനവും നൽകുന്ന പോഡ്കാസ്റ്റുകൾ കേൾക്കുന്നത് മനസ്സിന് ഉല്ലാസം നൽകും. ഇഷ്ടപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും ലോകകാര്യങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാനും ഇത് സഹായിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.