രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവന്നിരുന്ന രണ്ട് ആപ്പുകളായിരുന്നു എക്സെൻഡറും ഷെയർഇറ്റും. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും ഇൗ രണ്ട് ആപ്പുകളുടെയും ഉപയോഗം നന്നായി അറിയാം. എക്സെൻഡറിനും ഷെയർഇറ്റിനുമുള്ള മികച്ച പകരക്കാരനുമായി എത്തിയിരിക്കുകയാണ് മലയാളികളായ രണ്ട് ബി.ടെക് വിദ്യാർഥികൾ.
ഇൻറർനെറ്റിെൻറ സഹായമില്ലാതെ എളുപ്പത്തിലും വേഗത്തിലും സിനിമകളും പാട്ടുകളും ഡോക്യുമെൻറുകളും മറ്റൊരാൾക്ക് അയക്കാൻ സഹായിക്കുന്ന പുതിയ ഫയൽ ഷെയറിങ് ആപ്പിെൻറ പേര്, 'എക്സ്ഡ്രോപ്' എന്നാണ്. പ്രണവ് ആർ. നമ്പ്യാർ, വിനായക് സംഗീത് എന്നിവരാണ് ആപ്പിന് പിന്നിൽ. 490 എം ബി പെർ സെക്കൻറ് വേഗതയിൽ ഫയലുകൾ അയക്കാൻ സാധിക്കുന്ന എക്സ്ഡ്രോപ് ആൻഡ്രോയ്ഡ് ഫോണുകൾക്ക് വേണ്ടി പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എക്സ്ഡ്രോപ് ഡൗൺലോഡ്
ബംഗളൂരുവിലെ അമൃത സ്കൂൾ ഒാഫ് എഞ്ചിനീയറിങ്, മൂന്നാം വർഷ വിദ്യാർഥികളായ ഇരുവരും, െഎ.ഒ.എസ്, വിൻഡോസ്, മാക് ഒ.എസ് എന്നിവക്ക് വേണ്ടിയും ആപ്പുകൾ ഡെവലപ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഡോ. രാധേഷ് നമ്പ്യാർ, ഡോ. ഉമാ രാധേഷ് എന്നിവരുടെ മകനാണ് പ്രണവ് ആർ. നമ്പ്യാർ. സംഗീത് ശ്രീപുരം, കവിത സംഗീത് എന്നിവരുടെ മകനാണ് വിനായക് സംഗീത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.