ന്യൂയോർക്ക്: എലോൺ മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഇന്ത്യയുൾപ്പെടെ ലോകത്ത് വിവിധ രാജ്യങ്ങളിൽ പണി മുടക്കി. ആഗോള തലത്തിൽ സാങ്കേതിക തകരാറുകൾ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്.
നിരവധി എക്സ് ഉപയോക്താക്കൾക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈൻ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. പ്രശ്നങ്ങൾ പരിഹരിച്ച് നിലവിൽ എക്സ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.