സമീപകാലത്തായി നിരവധി മികച്ച ഫീച്ചറുകളാണ് വാട്സ്ആപ്പിൽ ചേർത്തിട്ടുള്ളത്. രണ്ട് ജിബി വരെയുള്ള ഫയലുകൾ പങ്കുവെക്കാനും ഗ്രൂപ്പുകളിൽ 512 ആളുകളെ വരെ ചേർക്കാനുമുള്ള സൗകര്യം ആപ്പിലെത്തിയിട്ട് അധിക കാലമായിട്ടില്ല. എന്നാൽ, അധികം ചർച്ചയാകാത്ത ചില ഫീച്ചറുകൾ വാട്സ്ആപ്പിലുണ്ട്, ഉദാഹരണത്തിന്, വാക്കുകളോ അക്കമോ ഫയൽ തരമോ ടൈപ്പ് ചെയ്തുകൊണ്ട് ഒരു പ്രത്യേക സന്ദേശത്തിനായി തിരയാൻ കഴിയുന്ന സംവിധാനം. വാട്സ്ആപ്പിലെ ഈ തിരയൽ ഓപ്ഷനിൽ പുതിയൊരു ഫീച്ചർ കൂടി ചേർക്കാൻ പോവുകയാണ്.
സന്ദേശങ്ങൾ തീയ്യതി അടിസ്ഥാനത്തിൽ തിരയാനുള്ള ഓപ്ഷനാണ് ഇനി വരാൻ പോകുന്നത്. ചാറ്റ് ബോക്സിൽ വെച്ച് സന്ദേശങ്ങൾ സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താൽ തീയ്യതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാൻ സാധിക്കും. തീയ്യതി തിരഞ്ഞെടുത്താല്‍ പ്രസ്തുത തീയ്യതിയില്‍ വന്ന സന്ദേശങ്ങളിലേക്ക് യൂസർമാരെ നയിക്കും. വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കും.
ചാറ്റുകളിലെ പഴയ സന്ദേശങ്ങൾ കണ്ടെത്തുന്നതിന് നിലവിൽ ആ ദിവസം വരെ മുകളിലേക്ക് സ്ക്രോൾ ചെയ്ത് പോവുകയല്ലാതെ വേറെ വഴിയില്ല. തിരയുന്ന സന്ദേശം ഓർമിച്ചെടുത്ത് സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്താലും കണ്ടെത്താം. എന്നാൽ, തീയ്യതി അടിസ്ഥാനമാക്കിയുള്ള തിരച്ചിൽ ഫീച്ചർ വാട്സ്ആപ്പ് യൂസർമാർക്ക് ഏറെ ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.