വാട്സ്ആപ്പിൽ യൂസർമാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഫീച്ചറുകളിൽ ഒന്നാണ് 'ഡിലീറ്റ് ഫോർ എവരിവൺ'. ഗ്രൂപ്പുകളിലേക്കോ അല്ലെങ്കിൽ വ്യക്തികൾക്കോ അബദ്ധത്തിൽ അയച്ച സന്ദേശം ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ മായ്ച്ചുകളയാൻ കഴിയുന്നതാണീ ഫീച്ചർ. നിലവിൽ ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കന്റുകളുമാണ് അതിന്റെ പരിധി. എന്നാൽ, അത് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണിപ്പോർ വാട്സ്ആപ്പ്.
പ്രശസ്ത വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ WABetaInfo യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിൽ വാട്സ്ആപ്പ് പുതിയ 2-ദിവസ സമയ പരിധി അവതരിപ്പിച്ചിരിക്കുകയാണ്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായുള്ള വാട്സ്ആപ്പ് ബീറ്റയുടെ v2.22.15.8 പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ അബദ്ധത്തിൽ അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാൻ യൂസർമാർക്ക് രണ്ട് ദിവസങ്ങളും 12 മണിക്കൂറുകളും ലഭിക്കും.
ഗ്രൂപ്പ് ചാറ്റിൽ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിൽ വാട്ട്‌സ്ആപ്പ് മറ്റൊരു മാറ്റം പരീക്ഷിക്കുന്നതായും WABetaInfo സൂചന നൽകി. ഗ്രൂപ്പ് അഡ്മിൻമാർക്ക് മറ്റ് ഗ്രൂപ്പ് അംഗങ്ങൾ അവരുടെ പേരിൽ അയച്ച സന്ദേശങ്ങളും മീഡിയ ഫയലുകളും ഇല്ലാതാക്കാൻ കഴിയുന്നതാണ് സവിശേഷത. അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്ററുകൾക്ക് സന്ദേശം ഇല്ലാതാക്കുന്നതിനുള്ള പുതിയ 2 ദിവസത്തെ സമയ പരിധി ലഭിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.