സൂമിനും ഗൂഗ്​ൾ മീറ്റിനും വെല്ലുവിളി; പുതിയ ഫീച്ചറുമായി വാട്​സ്​ ആപ്​

വോയ്​സ്​, വിഡിയോ കോളിങ്​ ഓപ്​ഷൻ വാട്​സ്​ ആപ്​ വെബിനും നൽകാനൊരുങ്ങി കമ്പനി. പുതിയ അപ്​ഡേറ്റിൽ ഫീച്ചർ ലഭ്യമാവുമെന്നാണ്​ റിപ്പോർട്ടുകൾ. ഇതി​െൻറ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന്​ വാബീറ്റഇ​ൻഫോ റിപ്പോർട്ട്​ ചെയ്യുന്നു. ഏതാനം ആഴ്​ചകൾക്കുള്ളിൽ ഫീച്ചർ പുറത്തിറങ്ങിയേക്കും.

പുതിയ ഫീച്ചറി​െൻറ സ്​ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്​. വാട്​സ്​ ആപ്​ വെബിലേക്ക്​ ഇൻകമിങ്​ കോൾ വരുന്നതി​െൻറ ചിത്രമാണ്​ പ്രചരിക്കുന്നത്​. ഈ ചിത്രത്തിൽ കോൾ ചെയ്യാനുള്ള ഓപ്​ഷനും കാണാം. വാട്​സ്​ ആപ്​ വെബിലേക്ക്​ ഗ്രൂപ്പ്​ കോളിങ്​ ഫീച്ചറും വൈകാതെ എത്തുമെന്ന്​ വാബീറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്​.

ലോകത്താകമാനമുള്ള വാട്​സ്​ ആപ്​ ഉപയോക്​താക്കൾ കാത്തിരുന്ന ഫീച്ചറുകളിലൊന്നാണ്​ വെബ്​ വകഭേദത്തിലെ വോയ്​സ്​, വിഡിയോ കോൾ സൗകര്യം. ഇതുവരെ വാട്​സ്​ ആപി​െൻറ ഉടമസ്ഥരമായ ഫേസ്​ബുക്ക്​ ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടില്ല. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.