ഒരേ വാട്സ്ആപ്പ് രണ്ട് ഫോണുകളിൽ ഉപയോഗിക്കാം; ഇതാ വരുന്നു കിടിലൻ ഫീച്ചർ

വാട്സ്ആപ്പ് ഈയിടെയായി തങ്ങളുടെ മെസ്സേജിങ് ആപ്പിൽ നിരവധി പുതുപുത്തൻ ഫീച്ചറുകളാണ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവരുടെ പ്രധാന സന്ദേശയമക്കൽ ആപ്പെന്ന നിലക്ക് യൂസർമാരെ ആകർഷിക്കാനും പ്ലാറ്റ് ഫോമിൽ നിലനിർത്താനുമാണ് വാട്സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ ആപ്പിൽ ചേർക്കുന്നത്.

എന്നാൽ, കമ്പനി ഏറ്റവും പുതുതായി കൊണ്ടുവരാൻ പോകുന്ന സവിശേഷത വാട്സ്ആപ്പ് യൂസർമാർ ഏറെക്കാലമായി ആവിശ്യപ്പെടുന്നതാണ്. 'മൾട്ടി ഡിവൈസ് ലിങ്കിങ്' എന്ന ഫീച്ചറാണ് ഒടുവിൽ വാട്സ്ആപ്പിലേക്ക് എത്താൻ പോകുന്നത്. ഒരു അക്കൗണ്ട് ഒരു സ്മാർട്ട്ഫോണിൽ മാത്രമെന്ന പോളിസി വാട്സ്ആപ്പ് തിരുത്താൻ പോവുകയാണ്.

നിലവിൽ ഡെസ്ക്ടോപ്പിലും ടാബ്ലറ്റുകളിലും മാത്രമാണ് വാട്സ്ആപ്പിലെ ചാറ്റുകൾ റീസ്റ്റോർ ചെയ്യാതെ തന്നെ സിങ്ക് ചെയ്ത് വീണ്ടെടുത്ത് ഉപ​യോഗിക്കാൻ കഴിയുന്ന സൗകര്യമുള്ളത്. എന്നാൽ, വാട്സ്ആപ്പ് 'ചാറ്റ് സിങ്കിങ്' സൗകര്യം ഉപയോഗപ്പെടുത്തി വൈകാതെ രണ്ടാമതൊരു സ്മാർട്ട്ഫോണിലും അക്കൗണ്ട് യൂസ് ചെയ്യാൻ സാധിക്കും. അതായത്, ഒരു വാട്സ്ആപ്പ് രണ്ട് ഫോണുകളിൽ ഇനി യൂസർമാർക്ക് ഉപയോഗിക്കാമെന്നർഥം.

ഡെസ്ക്ടോപ്പിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഉപയോഗിക്കുന്നത് പോലെയാകും രണ്ടാമതൊരു ഫോണിലും ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുക. അതേസമയം, ചാറ്റുകൾ രണ്ടാമത്തെ ഫോണിലേക്ക് സിങ്ക് ചെയ്യുന്നതിന്റെ വേഗത പ്രധാന ഫോണിലെ ചാറ്റുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

WABetainfo യുടെ റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പിന്റെ Android 2.22.15 അപ്‌ഡേറ്റിനൊപ്പം വരാനിരിക്കുന്ന സവിശേഷത നിലവിൽ അതിന്റെ പരീക്ഷണ ഘട്ടത്തിലാണ്. ആൻഡ്രോയ്ഡ്-ഐഫോൺ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ വൈകാതെ തന്നെ വന്നേക്കും. 

Tags:    
News Summary - WhatsApp To Support Multi Device Sync

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.