ഒക്ടോബർ ഒന്നുമുതൽ വാട്സ്ആപ് ബിസിനസ് സന്ദേശങ്ങളുടെ നിരക്ക് കൂടും; സാധാരണക്കാരെ ബാധിക്കുമോ?

ഇന്ത്യയിൽ ഒക്ടോബർ 1 മുതൽ വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം വഴി സന്ദേശം അയക്കുന്നതിന്‍റെ നിരക്ക് വർദ്ധിക്കാൻ പോകുന്നു. ഇനി മുതൽ ഉപയോക്താക്കൾക്ക് അയക്കുന്ന പ്രധാന സന്ദേശങ്ങൾക്ക് കമ്പനികൾ പണം നൽകേണ്ടി വരും. സാധാരണക്കാരായ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. മറിച്ച് ഈ മാറ്റം ബിസിനസ്സ് അക്കൗണ്ടുകളിലാണ് വരാൻ പോകുന്നത്.

ഇതുവരെ ഉപഭോക്താക്കൾ സന്ദേശം അയച്ചാൽ 24 മണിക്കൂറിനുള്ളിൽ ബിസിനസ്സ് അക്കൗണ്ടുകൾക്ക് സൗജന്യമായി മറുപടി നൽകാനും ഓർഡർ അപ്‌ഡേറ്റുകൾ അയക്കാനും സാധിച്ചിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ ഓർഡർ കൺഫർമേഷനുകൾ, ഡെലിവറി അപ്‌ഡേറ്റുകൾ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് 24 മണിക്കൂർ പരിധിക്കുള്ളിലാണെങ്കിൽ പോലും മെറ്റ ഫീസ് ഈടാക്കും. ഓരോ ബിസിനസ്സ് ഫോൺ നമ്പറിലും പ്രതിമാസം ആദ്യത്തെ 1000 സർവീസ് റിപ്ലൈകൾ സൗജന്യമായി തുടരും. അതിനുശേഷമുള്ളവക്കായിരിക്കും നിരക്ക് ബാധകമാവുക.

ഇന്ത്യയിൽ ഓർഡർ കൺഫർമേഷൻ, ഡെലിവറി അപ്‌ഡേറ്റ് പോലുള്ള യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് ജി.എസ്ടിക്ക് പുറമെ ഒരു ഡെലിവേർഡ് സന്ദേശത്തിന് 0.115 രൂപയാണ് മെറ്റയുടെ സ്റ്റാൻഡേർഡ് നിരക്ക്. 18 ശതമാനം ജി.എസ്ടി ഉൾപ്പെടെ ഇത് ഏകദേശം 0.136 രൂപയായി വരും. മാർക്കറ്റിങ് സന്ദേശങ്ങൾക്കും ഒടിപിക്കും നിരക്കുകളിൽ വ്യത്യാസമുണ്ടാകും.

സാധാരണ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ഈ നിരക്ക് വർദ്ധനവ് ബാധിക്കില്ല. ബിസിനസ്സ് അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നതിനോ അവരിൽ നിന്ന് മറുപടികൾ സ്വീകരിക്കുന്നതിനോ ഉപഭോക്താക്കൾ പണം നൽകേണ്ടതില്ല. ബിസിനസ്സുകൾക്ക് മാത്രമാണ് ഈ പുതുക്കിയ നിരക്കുകൾ ബാധകമാകുന്നത്.

Tags:    
News Summary - WhatsApp To rise messaging charges of business acconts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.