ഇനി അത്തരം ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാനോ പങ്കുവെക്കാനോ കഴിയില്ല; സുരക്ഷാ ഫീച്ചർ വാട്സ്ആപ്പിലേക്ക്

ഒരു തവണ മാത്രം കാണാനാകുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാൻ കഴിയുന്ന ''വ്യൂ വൺസ് (View Once)' എന്ന ഫീച്ചർ വാട്സ്ആപ്പിലേക്ക് എത്തിയിട്ട് അധികം നാളുകളായിട്ടില്ല. വ്യൂ വൺസ് ഓപ്ഷൻ ഉപയോഗിച്ച് അയച്ച സന്ദേശങ്ങൾ ഒരു തവണ തുറന്ന് നോക്കിയാൽ, താനെ ഡിലീറ്റായി പോകും. എന്നാൽ, ഈ ഫീച്ചറിന് ചില പരിമിതികൾ ഉണ്ടായിരുന്നു.

ചിത്രം തുറന്നുനോക്കിയ ഉടനെ അതിന്റെ സ്ക്രീൻഷോട്ട് എടുക്കാനും മറ്റ് ചാറ്റുകളിലേക്ക് അയക്കാനും സ്വീകർത്താവിന് സാധിക്കുമായിരുന്നു. അതോടെ, ഒരു തവണ മാ​ത്രം കണ്ടാൽ മതി എന്ന ലക്ഷ്യത്തോടെ അയക്കപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും ഇതുപോലെ ഉപയോഗിക്കാൻ കഴിയുന്നത് 'വ്യൂ വൺസ്' ഫീച്ചറിന്റെ പോരായ്മയായി പലരും വിലയിരുത്തി.

എന്നാൽ, വാട്സ്ആപ്പ് അതിന് മാറ്റം വരുത്താൻ പോവുകയാണ്. ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ, വ്യൂ വൺസ് ഉപയോഗിച്ച് അയക്കുന്ന സന്ദേശങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. ആൻഡ്രോയ്ഡ് ആപ്പിന്റെ ബീറ്റ വേർഷനിലാണ് ഇപ്പോൾ ഈ സവിശേഷത പരീക്ഷിക്കുന്നത്. കൂടാതെ ചി​ത്രങ്ങൾ ഷെയർ ചെയ്യാനും സേവ് ചെയ്യാനും കോപി ചെയ്യാനും സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന ഒരു സ്ക്രീൻഷോട്ട് വാട്സ്ആപ്പ് ട്രാക്കറായ WABetaInfo പങ്കുവെച്ചിട്ടുണ്ട്. ഫീച്ചർ അധികം വൈകാതെ എല്ലാ യൂസർമാരിലേക്കും എത്തും. 



Tags:    
News Summary - WhatsApp Tests Screenshot Blocking for Android

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.