ആർക്കൈവ്ഡ്​ ചാറ്റുകൾക്ക്​ കൂടുതൽ നിയന്ത്രണം; യൂസർമാർ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ആപ്പ്​

ജനപ്രിയ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പിൽ പുതിയ സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുകയാണ്​. ആർക്കൈവ്ഡ്​ ചാറ്റുകളിലാണ്​ യൂസർമാർക്ക്​ ഉപകാരപ്പെടുന്ന വിധത്തിലുള്ള പുത്തൻ ഫീച്ചർ ചേർത്തിരിക്കുന്നത്​. പൊതുവേ, ഒരു ചാറ്റ്​ ആർക്കൈവ്​ ചെയ്​താലും പുതിയ സന്ദേശങ്ങൾ വന്നാൽ, അതി​െൻറ നോട്ടിഫിക്കേഷൻ കാണിക്കും. എന്നാൽ, പുതിയ അപ്​ഡേറ്റിൽ അത്തരം ചാറ്റുകളിൽ യൂസർമാർക്ക്​​ കൂടുതൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്​ വാട്സ്​ആപ്പ്​.

ഇനി പുതിയ സന്ദേശങ്ങൾ വന്നാലും ആർക്കൈവ്​ ചെയ്​ത ചാറ്റുകളിൽ അവയുടെ​ നോട്ടിഫിക്കേഷൻ കാണിക്കില്ല. വീണ്ടും അവ കാണിച്ചുതുടങ്ങാൻ ചാറ്റുകൾ ആർക്കൈവ് ലിസ്റ്റിൽ നിന്ന്​​ ഒഴിവാക്കണം. പുതിയ സേവനം ഐഫോൺ, ആൻഡ്രോയ്​ഡ്​ ഉപയോക്​താക്കൾക്ക്​ ഒരുപോലെ ലഭ്യമാണെന്ന്​ വാട്​സ്ആപ്പ് പുറത്തുവിട്ട​ വാർത്താ കുറിപ്പില്‍​ പറയുന്നു.

ഉപയോക്താക്കൾക്ക്​ സ്വന്തം ഇൻബോക്​സിൽ കൂടുതൽ നിയന്ത്രണം നൽകാനായാണ്​ ഇത്​ നടപ്പാക്കുന്നതെന്നും വാട്​സ്​ആപ്പ്​ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർകൈവ്ഡ് ചാറ്റ് ഫീച്ചർ നിലവിലുണ്ടെങ്കിലും, ആർക്കൈവുചെയ്‌ത ത്രെഡിൽ ഒരു പുതിയ മെസേജ് ലഭിക്കുമ്പോഴെല്ലാം അവ ചാറ്റുകളിൽ മുന്നിൽ തന്നെ കയറി വരുമായിരുന്നു. ഇത് ആർകൈവ്ഡ് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കുമ്പോഴുള്ള പോരായ്മയായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - WhatsApp New Feature Archived Chats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.