ഇന്ത്യയിൽ ഏറ്റവും വേഗതയുള്ള 4G നൽകുന്നത്​ 'വി.ഐ'; ജിയോ എയർടെലിനും പിറകിൽ​

ഇന്ത്യയിൽ ഏറ്റവും വേഗതയിൽ 4ജി സേവനം നൽകുന്ന ടെലകോം സേവന ദാതാക്കളിൽ മുമ്പൻമാരായി 'വി.ഐ' (വൊഡാഫോൺ ​െഎഡിയ). ആഗോള ഇൻറർനെറ്റ്​ സ്​പീഡ്​ ടെസ്റ്റ്​ ലീഡറായ Ookla പുറത്തുവിട്ട റിപ്പോർട്ടിലാണ്​ ക്വാർട്ടർ മൂന്നിൽ 'വി.ഐ' മുന്നിലെത്തിയതായി പറയുന്നത്​. അപ്​ലോഡ്​-ഡൗൺലോഡ്​ സ്​പീഡുകൾ പരിശോധിച്ചപ്പോൾ ഭാരതി എയർടെൽ, റിലയൻസ്​ ജിയോ എന്നിവയെ പിന്തള്ളിയാണ്​ വി.ഐ മുന്നിലെത്തിയത്​.

സെപ്​തംബർ 30 വരെയുള്ള മൂന്ന്​ മാസങ്ങളിലെ കണക്കുകളാണ്​ പുറത്തുവിട്ടത്​.  എയർടെൽ രണ്ടാം സ്ഥാനത്തും ജിയോ മൂന്നാം സ്ഥാനത്തുമാണ്​. 13.7Mbps ശരാശരി ഡൗൺലോഡ്​ വേഗതയും 6.19Mbps അപ്​ലോഡ്​ വേഗതയുമാണ്​ വൊഡാഫോൺ ​െഎഡിയക്ക്​. രണ്ടാമതുള്ള എയർടെലിന് ശരാശരി​ 13.58Mbps ഡൗൺലോഡ്​ വേഗതയും 4.15Mbps അപ്​ലോഡ്​ വേഗതയുമാണുള്ളത്​. 9.71Mbps ഡൗൺലോഡ്​ വേഗത, 3.41Mbps അപ്​ലോഡ്​ വേഗതയുമാണ്​ ജിയോക്കുള്ളത്​.

അതേസമയം, വേഗത ഒാരോ നഗരത്തിലും വ്യത്യസ്​തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. ഹൈദരാബാദിലാണ് 4ജിയിൽ​ ഏറ്റവും മികച്ച ഡൗൺലോഡ്​ സ്​പീഡ് (14.35Mbps)​ കാണപ്പെട്ടത്​. മുംബൈ (13.55Mbps), വിശാഖപട്ടണം (13.40Mbps) എന്നീ നഗരങ്ങളാണ്​ പിറകിലുള്ളത്​. നാഗപൂർ (10.44Mbps)​,  കാൺപൂർ (9.45Mbps), ലഖ്​നൗ (8.67Mbps)​ എന്നിവിടങ്ങളിലാണ്​ ഏറ്റവും കുറഞ്ഞ ഡൗൺലോഡ്​ സ്​പീഡ് കാണപ്പെട്ടത്​.

Tags:    
News Summary - Vi Fastest 4G Operator in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.