മസ്കിന്റെ ന്യൂറലിങ്ക് ചിപ്പ് മനുഷ്യരെ ‘അവഞ്ചേഴ്സ്’ ആക്കി മാറ്റും - ഇനാം ഹോൾഡിങ്സ് ഡയറക്ട്ർ

ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ബ്രെയിൻ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്ക് വർഷങ്ങളായി മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന ചിപ്പിന്റെ പണിപ്പുരയിലാണ്. പക്ഷാഘാതം, അന്ധത തുടങ്ങിയ പല ഗുരുതരമായ അവസ്ഥകളെ അഭിമുഖീകരിക്കാൻ കഴിവുള്ള ബ്രെയിൻ ചിപ്പിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി 2019 മുതൽ മസ്‌ക് ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം യു.‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡി‌എ) ന്യൂറലിങ്കിന് ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.

ഇലോൺ മസ്ക് പറയുന്നത് ശരിയാണെങ്കിൽ, ന്യൂറലിങ്കിന്റെ ചിപ്പ് സ്പൈനൽ കോഡിൽ ഘടിപ്പിച്ചാൽ, നമുക്ക് "അവഞ്ചേഴ്‌സിൽ ഒരാളായി" മാറാൻ കഴിഞ്ഞേക്കുമെന്ന് അ​ഭിപ്രായപ്പെട്ടിരിക്കുകയാണ് നിക്ഷേപ ഗ്രൂപ്പായ ഇനാം ഹോൾഡിങ്സ് ഡയറക്ടർ മനീഷ് ചോഖാനി. ഒരു ചാനൽ ചർച്ചയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയുമായി ബന്ധപ്പെട്ടുളള ചോദ്യത്തിന് ഉത്തരം നൽകവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാർവെലിന്റെ അവഞ്ചേഴ്സ് സിനിമകളിൽ കാണുന്നത് പോലെ സൂപ്പർഹീറോ ആയി മനുഷ്യർ മാറിയേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

‘ഞങ്ങൾ കൂടുതൽ കൂടുതൽ അമാനുഷികരായിക്കൊണ്ടിരിക്കുകയാണ്. എ.ഐ അത്രത്തോളം വലിയ വളർച്ചയാണ് കൈവരിക്കുന്നത്. നിങ്ങളുടെ കൈകാലുകളുടെ പ്രവർത്തനങ്ങൾക്കാണ് റോബോട്ടിക്സും സെൻസറുകളും. നിങ്ങളുടെ ചർമ്മത്തിന് സംഭവിക്കുന്ന കാര്യങ്ങൾ അതേപടി പകർത്താൻ മെറ്റീരിയർ സയൻസുണ്ട്. നിങ്ങളുടെ ഹൃദയം ചെയ്യുന്ന കാര്യങ്ങൾക്കാണ് എനർജിയും സ്റ്റോറേജും. കമ്പ്യൂട്ടിംഗ് പവറാണ് നാഡീവ്യവസ്ഥ. എ.ഐ വന്നതോടെ നിങ്ങളുടെ തലച്ചോറിന് ഒരുപാടിരട്ടി വേഗത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞേക്കും. അപ്പോൾ ഇലോൺ മസ്ക് പറയുന്നത് ശരിയാണെങ്കിൽ, ന്യൂറലിങ്ക് ഘടിപ്പിച്ചാൽ, നിങ്ങൾ ഒരു അവഞ്ചറായി മാറിയേക്കാം, അല്ലെങ്കിൽ ഒരു സൂപ്പർ ഹ്യുമണായി രൂപപ്പെട്ടേക്കാം. -അദ്ദേഹം പറഞ്ഞു. 


Full View


Tags:    
News Summary - If we use Elon Musk's Neuralink, we'll be Avengers: Enam Holdings exec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.