ഇന്റർനെറ്റ് ഇല്ലായിരുന്നെങ്കിൽ ഇന്ന് വേഗതയിലും സുതാര്യമായും ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമുക്ക് നഷ്ടമായേനേ. അതിലൊന്നാണ് ബാങ്കിലും എ.ടി.എമ്മിലും പോകാതെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത്. ഇത്തരം സാങ്കേതിക സൗകര്യങ്ങൾ ഒഴിവാക്കിത്തരുന്നത് അനാവശ്യ സമയ നഷ്ടവും മറ്റ് നൂലാമാലകളുമാണ്.
എന്നാൽ, ഇന്റർനെറ്റ് വേഗത കുറവോ ഡേറ്റ പ്ലാൻ കാലാവധി കഴിയുകയോ ചെയ്യുന്ന അവസരങ്ങളിൽ എന്തുചെയ്യും? ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി മുതൽ പണ ഇടപാടുകൾ ചെയ്യാനുള്ള സൗകര്യവും നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
ഇടപാടുകൾ നടത്തിയ ശേഷം വീണ്ടും *99# ലേക്ക് വിളിച്ച് ഓഫ് ലൈൻ യു.പി.ഐ ഇടപാട് അവസാനിപ്പിക്കാൻ മറക്കരുത്. പണമിടപാടുകൾക്ക് പുറമെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് തുക അറിയാനും ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.