പുതിയ സ്വകാര്യതാ നയത്തെ തുടർന്ന് വാട്സ്ആപ്പ് നേരിടുന്ന പ്രതിസന്ധിക്ക് പുറമേ, മാതൃകമ്പനിയായ ഫേസ്ബുക്കിനും തിരിച്ചടി മുറുകുന്നു. ബ്രിട്ടനിൽ ഫേസ്ബുക്കിനെതിരെ കോമ്പറ്റീഷൻ റെഗുലേറ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസ വഞ്ചനയുടെ പേരിലാണ് അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ അമേരിക്കൻ സോഷ്യൽ മീഡിയ ഭീമനെതിരെ അന്വേഷണം നടത്തുക.
ഈ വർഷം തുടക്കത്തിൽ യു.കെ സർക്കാർ ഗൂഗ്ളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു. സമൂഹ മാധ്യമ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ഓൺലൈൻ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് ബ്രിട്ടനിലെ കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അധികൃതർ പരിശോധിക്കുകയെന്ന് അടുത്ത വൃത്തങ്ങൾ ഫിനാൻഷ്യൽ ടൈംസിനോട് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.