ന്യൂഡൽഹി: ട്വിറ്റർ ബോർഡിന്റെ ശമ്പളം പൂജ്യം ഡോളറാക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. ട്വിറ്ററിന്റെ ഓഹരി വാങ്ങാനാുള്ള തന്റെ 43 ബില്യൺ ഡോളറിന്റെ ലേല നീക്കങ്ങൾ യാഥാർഥ്യമായാൽ ബോർഡ് പ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറക്കുമെന്നാണ് മസ്ക് വ്യക്തമാക്കിയിരിക്കുന്നത്.
ശമ്പളം പൂജ്യം ഡോളറാക്കുന്നതിലൂടെ പ്രതിവർഷം മൂന്ന് മില്യൺ ഡോളർ ലാഭിക്കാമെന്നാണ് മസ്ക് കണക്ക് കൂട്ടുന്നത്. ട്വിറ്ററിലൂടെ തന്നെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പം എൽവിസ് പ്രസ്‍ലിയുടെ പാട്ട് കൂടി മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.
മറ്റ് ലേലക്കാരെ പോലെ തന്നെ കാണരുതെന്ന ആവശ്യം ട്വിറ്റർ ബോർഡിന് മുമ്പാകെ മസ്ക് ഉന്നയിച്ചിരുന്നു. 43 ബില്യൺ ഡോളറെന്ന മാന്യമായ വിലക്ക് ട്വിറ്റർ വാങ്ങാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. നിലവിൽ ട്വിറ്ററിൽ മസ്കിന് 9.2 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം, ട്വിറ്റർ മുഴുവനായി മസ്കിന് വിൽക്കുന്നതിനെ കമ്പനി ബോർഡിലെ ഒരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.