ന്യൂയോർക്: പ്രശസ്ത യു.എസ് ഹാസ്യ നടി കാത്തി ഗ്രിഫിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി. ട്വിറ്റർ ഡിസ്പ്ലെയിലെ പേര് ഇലോൺ മസ്ക് എന്ന് മാറ്റിയശേഷം യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയെ പിന്തുണക്കണം എന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ട്വിറ്റർ ഫോട്ടോയായി മസ്കിന്റെ ചിത്രമാണ് ഇട്ടത്. തുടർന്നാണ് ആൾമാറാട്ടം നടത്തിയെന്ന് കാണിച്ച് നടിയുടെ അക്കൗണ്ട് ട്വിറ്റർ സസ്‍പെൻഡ് ചെയ്തത്. നടിയുടെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് വൈറലാണ്.
''ഞാനുമായി അടുപ്പമുള്ള നിരവധി സ്ത്രീകളുമായി നടത്തിയ ചർച്ചകൾക്കു ശേഷം നീലക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു. അവരുടെ തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാലാണിത്. 'സ്ത്രീകളെ സംരക്ഷിക്കാൻ നീലക്ക് വോട്ട് ചെയ്യൂ' -എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു ട്വീറ്റ്.
കാത്തിയുടെ ട്വിറ്റർ അക്കൗണ്ട് സസ്‍പെൻഡ് ചെയ്തതിന് എതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തുകയാണ് മസ്ക് എന്നാണ് ആക്ഷേപമുയർന്നത്. ട്വിറ്ററിൽ ഫോട്ടോയും പേരും മാറ്റുന്നതിന് എതിരെ മസ്ക് രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകൾ സ്ഥിരമായി പൂട്ടുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.