വാഷിങ്ടൺ: സാൻ ഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്റെ വാടക നൽകാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്റർ വാടകയായി നൽകാനുള്ളത്. കെട്ടിടത്തിന്റെ ഉടമസ്ഥരായ കൊളംബിയ പ്രൊപ്പർട്ടി ട്രസ്റ്റ് വാടക ലഭിച്ചിട്ടില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ട്വിറ്ററിന് അവർ നോട്ടീസും നൽകിയിട്ടുണ്ട്.
ഹാർട്ട്ഫോഡ് ബിൽഡിങ്ങിലെ 30ാം നിലയിലാണ് ട്വിറ്ററിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. വാടക നൽകുന്നതിൽ കഴിഞ്ഞ അഞ്ച് ദിവസമായി ട്വിറ്റർ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. തുടർച്ചയായി വാടക നൽകുന്നതിൽ വീഴ്ച വരുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് കമ്പനി സാൻഫ്രാൻസിസ്കോ കോടതിയിൽ കേസും നൽകിയിട്ടുണ്ട്.
നേരത്തെ ട്വിറ്റർ അവരുടെ ആസ്ഥാനത്തിന്റേയും ഗ്ലോബൽ ഓഫീസുകളുടേയും വാടക നൽകിയിട്ട് ആഴ്ചകളായെന്ന വാർത്ത ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ടിരുന്നു. രണ്ട് ചാർട്ടേഡ് വിമാനങ്ങളുടെ വാടകയും ട്വിറ്റർ ഇത്തരത്തിൽ നൽകിയിരുന്നില്ല. അതേസമയം, വാർത്തകളോടും പ്രതികരിക്കാൻ ട്വിറ്റർ ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.