കേന്ദ്ര സർക്കാറിനെതിരെ കോടതിയെ സമീപിച്ച് ട്വിറ്റർ

ന്യൂഡൽഹി: ഏതാനും ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തിനെതിരെ കോടതിയെ സമീപിച്ച് ട്വിറ്റർ. ഉള്ളടക്കം നീക്കംചെയ്യണമെന്ന ഉത്തരവ് അധികാര ദുർവിനിയോഗമാണെന്ന് കാട്ടി കർണാടക ഹൈകോടതിയെയാണ് ട്വിറ്റർ സമീപിച്ചിരിക്കുന്നത്.

ചില ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുമ്പ് കേന്ദ്രം ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് നടത്തിയവർക്ക് നോട്ടീസ് അയക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റ‍ര്‍ കോടതിയെ അറിയിച്ചു.

ഉത്തരവുകൾ അനുസരിക്കാതിരുന്നാൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ട്വിറ്ററിനു മുന്നറിയിപ്പു നൽകിയിരുന്നു. നിയമപരമായി മുന്നോട്ടു പോകാനുള്ള ട്വിറ്ററിന്റെ നീക്കത്തില്‍ ഐ.ടി മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Twitter moves Karnataka HC challenging Centre's orders to take down content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.