‘കഞ്ചാവ് പരസ്യങ്ങൾ’ അനുവദിക്കുന്ന ലോകത്തിലെ ആദ്യത്തെ സോഷ്യൽ മീഡിയയായി ട്വിറ്റർ

ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ വിചിത്രമായ പല മാറ്റങ്ങൾക്കും മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റർ സാക്ഷിയായി. പുതിയ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനും പണമീടാക്കിയുള്ള ബ്ലൂ ടിക് വെരിഫിക്കേഷൻ ബാഡ്ജുമൊക്കെ വിവാദമായി മാറിയിരുന്നു. എന്നാലിപ്പോൾ, കഞ്ചാവും അനുബന്ധ ഉല്‍പന്നങ്ങളുടേയും പരസ്യം അനുവദിക്കുന്ന ആദ്യ സമൂഹമാധ്യമ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ് ട്വിറ്റര്‍.

ഇനി മുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ട്വിറ്റർ വഴി അവരുടെ ഉൽപന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാം. നേരത്തെ കഞ്ചാവിൽ നിന്നും നിർമിക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു ട്വിറ്റർ അനുമതി നല്‍കിയിരുന്നത്. കഞ്ചാവ് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉള്ളിടത്തോളം കാലം പരസ്യം അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പക്ഷം.

ട്വിറ്ററിന്റെ എതിരാളികളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ യുഎസ് ഫെഡറൽ നിയമമനുസരിച്ച് കഞ്ചാവുമായി ബന്ധപ്പെട്ട പരസ്യങ്ങളെ അനുവദിക്കുന്നില്ല. അതേസമയം, അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമപരമാണ്. ലൈസൻസുള്ള പ്രദേശങ്ങളിൽ മാത്രമേ പരസ്യപ്പെടുത്താവൂ എന്നും 21 വയസ്സിന് താഴെയുള്ളവരെ ടാർഗെറ്റ് ചെയ്യരുതെന്നും ട്വിറ്റർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Twitter becomes first major social media platform to allow cannabis ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.